​ബിജെപി കേരള രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തി : എംഎൽ അശ്വിനി

കുമ്പള : എല്ലാക്കാലത്തും ഒത്തുകളിച്ച് ബിജെപിയെ പരാജയപ്പെടുത്താമെന്നും അഴിമതി ചോദ്യം ചെയ്യപ്പെടില്ലെന്നുമുള്ള ഇടത് – വലതു മുന്നണികളുടെ ധാരണ ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ പൊളിഞ്ഞെന്നു ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി പറഞ്ഞു. ബിജെപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.മൂന്ന് ബിജെപി പ്രതിനിധികളെ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുത്തതിലൂടെ ബിജെപി പ്രവർത്തകരുടെ പ്രതീക്ഷയും ഉത്തരവാദിത്തവും വർദ്ധിച്ചു. കേരളത്തിൽ ഇടത് – വലത് മുന്നണികൾക്കുള്ള ബദലായി yബിജെപിയെ ജനങ്ങൾ കാണുന്നുവെന്നും ഈ മൂന്ന് എംഎൽഎമാരും …

പി.ഉദയകുമാർ കാസർകോട് എ ഡി എം

കാസർകോട് : കാസർകോട് എ ഡി എം ആയി പി.ഉദയകുമാർ ചുമതല ഏറ്റെടുത്തു. എൻ.ജി.ഒ അസോസിയേഷൻഅദ്ദേഹത്തെ അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം ഷാൾ അണിയിച്ചു.ജില്ലാ പ്രസിഡൻ്റ് എ.ടി.ശശി, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ വൽസലാ കൃഷ്ണൻ, ലേകേഷ് ആചാർ, ജില്ലാ സെക്രട്ടറി വി.ടി.പി.രാജേഷ്, ട്രഷറർ വി.എം.രാജേഷ്,ശ്രീകുമാർ , പ്രവീൺ , ജയരാജ് പെരിയ, റിജിത്ത്, മുഹമ്മദ് ഷെഫീഖ്, പ്രതീഷ്ബാബു,വിനോദ്, ഇഗ്‌നേഷ്യസ് പീറ്റർ സംബന്ധിച്ചു.

കൊല്ലപ്പെട്ട യുവതിയും വിനോദ് കുമാറും ദീർഘകാലമായി പ്രണയത്തിൽ; അകന്നതോടെ കൊലയ്ക്ക് കാരണമായി; ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ആസൂത്രിതം

പത്തനംതിട്ട: ഗവിയില്‍ മീനാറിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലാപതകത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ആസൂത്രിത കൊലപാതകം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ ദീര്‍ഘകാലം അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. പിന്നീട് ഇവര്‍ അകലുന്ന സാഹചര്യം ഉണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം. പ്രതി സമാനമായ കേസില്‍ ജയിലിലാകുന്ന സാഹചര്യം ഉണ്ടായതോടെയാണ് യുവതി ഇയാളില്‍ നിന്നും അകന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി യുവതിയെ വിനോദ് പിന്തുടന്നിരുന്നു. യുവതിയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് ഇയാള്‍ വനമേഖലയില്‍ കുടില്‍കെട്ടി താമസിക്കുകയും ചെയ്തിരുന്നു. ഗവി-മീനാര്‍ …

എണ്മകജെ മഞ്ചളഗിരി ശങ്കര ഭട്ട് അന്തരിച്ചു

പെർള : എണ്മകജെ മഞ്ചളഗിരി ശങ്കര ഭട്ട്(96 )അന്തരിച്ചു.വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയിൽആയിരുന്നു അന്ത്യം.ഭാര്യ പരേതയായ പാർവതി.മക്കൾ: ശ്രീകൃഷ്ണ ഭട്ട്, ലീലാവതി, പ്രേമകുമാരി, നളിനി, അന്നപൂർണ്ണ, ഗീത, പരേതരായസത്യശങ്കര, സുമംഗല. സഹോദരങ്ങൾ : പരേതരായ കേശവ ഭട്ട്, തെക്കേക്കര ശങ്കരിയമ്മ.

കൊല്ലത്ത് ജ്വല്ലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ തന്ത്രത്തില്‍ അടിച്ചുമാറ്റിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം, പ്രതി പിടിയില്‍

കൊല്ലം: ജ്വല്ലറിയില്‍ നിന്ന് 22 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം കടത്തിയ ജീവനക്കാരന്‍ പിടിയില്‍. ഈ സ്ഥാപത്തില്‍ 18 വര്‍ഷമായി ജോലിചെയ്യുന്ന പ്രശാന്ത് എന്ന ജീവനക്കാരനാണ് സ്വര്‍ണം മോഷ്ടിച്ചത്. കൊല്ലത്തെ തൃശൂര്‍ ജ്വല്ലറിയിലാണ് സംഭവം. ആഭരണങ്ങളുടെ പവനില്‍ വ്യത്യാസം ശ്രദ്ധയില്‍പെട്ടതോടെയാണ് ഉടമയ്ക്ക് ജീവനക്കാരില്‍ സംശയം തോന്നിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ഉറപ്പാക്കി. ഇതോടെ ജ്വല്ലറി ഉടമ ഹസിനയുടെ മകനായ ആസിഫ് നജീബ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി …

ലോകകപ്പ് ഫുട്‌ബോള്‍ ആവേശം; പാലക്കാട്ട് പ്രിയദര്‍ശിനി ബസിന് പണി കിട്ടി

പാലക്കാട്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം പാലക്കാട്ട് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന് പണി കൊടുത്തു.പാലക്കാട്ടെ തൃത്താല ചിറ്റപ്പുറം ബസ് വെയ്റ്റിംഗ് ഷെഡിന് മുന്നില്‍ രണ്ട് മരങ്ങളിലായി കയറില്‍ കെട്ടിയുയര്‍ത്തിയ ലോകകപ്പ് ഫുട്‌ബോള്‍ ബാനര്‍ കാറ്റില്‍ ആടിക്കളിക്കാതിരിക്കുന്നതിന് അതിന് താഴെ കെട്ടിത്തൂക്കിയ കരിങ്കല്‍ ചീളി ബസിന്റെ മുന്‍ വശത്തെ ഗ്ലാസില്‍ തട്ടി ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു. ചില്ലു തെറിച്ചു. ഡ്രൈവര്‍ക്കും പരിക്കേറ്റു.ബാനര്‍ മൂലം അപകടമുണ്ടായ സാഹചര്യത്തില്‍ അത് അപകടകരമായി കെട്ടിയുയര്‍ത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം കെഎസ്ആര്‍ടിസി ഊടാക്കുമെന്നു പറയുന്നു.

കാന്‍ഫെഡ് സോഷ്യല്‍ ഫോറം പ്രഥമ പി എന്‍ പണിക്കര്‍ അവാര്‍ഡ് നവജീവന്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ വി ഇ ഉണ്ണികൃഷ്ണന്

കാസര്‍കോട്: വായന വളര്‍ത്തുന്നതിനുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു കാന്‍ഫെഡ് സോഷ്യല്‍ ഫോറം അധ്യാപകര്‍ക്കേര്‍പ്പെടുത്തിയ പ്രഥമ പി എന്‍ പണിക്കര്‍ സ്മാരക അക്ഷര അവാര്‍ഡ് ബദിയഡുക്ക നവജീവന്‍ സ്‌കൂളിലെ മലയാളം അധ്യാപകന്‍ വി ഇ ഉണ്ണികൃഷ്ണന്. 20 വര്‍ഷമായി ഈ ലക്ഷ്യവുമായി സ്‌കൂളില്‍ നടത്തുന്ന ഉറവ് പദ്ധതി പരിഗണിച്ചാണ് അംഗീകാരം നല്‍കുന്നത്.വേനലവധിക്ക് കുട്ടികള്‍ക്ക് സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് അവര്‍ക്കാവശ്യമുള്ള പുസ്തകങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന പുസ്തക സഞ്ചി നല്‍കുകയും സ്‌കൂള്‍ തുറക്കുമ്പോള്‍ അവ തിരിച്ചേല്‍പ്പിക്കുകയും ചെയ്യണം. അതു മാത്രമല്ല, വായിക്കാന്‍ കൊണ്ടുപോയ പുസ്തകങ്ങളെക്കുറിച്ച് …

റഷ്യയെ നടുക്കി യുക്രെയ്‌ന്റെ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം; എണ്ണശുദ്ധീകരണ ശാലയില്‍ തീപിടുത്തം; വിമാനത്താവളങ്ങള്‍ അടച്ചു

മോസ്‌കോ: റഷ്യയെ നടുക്കി യുക്രൈനിന്റെ വന്‍ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണശുദ്ധീകരണശാലയ്ക്ക് തീപ്പിടിച്ചു. മോസ്‌കോയിലെ വിവിധ കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. സംഭവത്തെ തുടര്‍ന്ന് മോസ്‌കോയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. 200 ഓളം ഡ്രോണുകള്‍ റഷ്യന്‍ തലസ്ഥാനത്തിന് ചുറ്റുമുള്ള ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തി. ഇതേ തുടര്‍ന്ന് ആകാശത്തേക്ക് ഉയര്‍ന്ന് കട്ടിയുള്ള പുക ഉയരുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ എത്തിയ 194 ഡ്രോണുകള്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി മോസ്‌കോ മേയര്‍ അറിയിച്ചു. എണ്ണശുദ്ധീകരണ …

മജലില്‍ പണ്ട് കെ എസ് ആര്‍ ടി സി ഓടിയിരുന്ന റോഡ് ഇപ്പോള്‍ ഇങ്ങനെ: പ്രിയദര്‍ശിനി ബസ്സിനെ ഓര്‍ത്തു നാട്ടുകാര്‍ വിഷമത്തില്‍

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ മജലില്‍ റോഡ് പൊളിഞ്ഞു; അതിനു മുമ്പേ അതുവഴി ഉണ്ടായിരുന്ന സ്റ്റേറ്റ് ബസ് സര്‍വ്വീസും നിലച്ചു.നാട്ടിലെമ്പാടും സ്ത്രീകള്‍ പ്രിയദര്‍ശിനി ബസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുമ്പോള്‍ തങ്ങള്‍ക്കതിനുള്ള അവസരം ഇല്ലാതെ പോവുകയാണെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ് പരിതപിച്ചു. പ്രശ്‌നം മുഖ്യമന്ത്രി, മരാമത്ത് മന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി എന്നിവരെയും ജനപ്രതിനിധികളെയും അറിയിച്ചിട്ടുണ്ട്. 10 വര്‍ഷമായി ടാര്‍ ചെയ്യാതെ ഉപേക്ഷിച്ച മജല്‍ റോഡ് ഇപ്പോള്‍ കുണ്ടും കുളവുമായി മാറിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. റോഡ് ടാര്‍ ചെയ്യുകയും, …

കാലാവസ്ഥാ വ്യതിയാനം: മലയോരമേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ആവശ്യമുയരുന്നു

കാസര്‍കോട്: കാലവര്‍ഷത്തോടൊപ്പം പകര്‍ച്ച വ്യാധികളും തലപൊക്കുമ്പോള്‍ ജില്ലയിലെ മലയോര മേഖലകളില്‍ ആരോഗ്യ സംരക്ഷണ രംഗം താളം തെറ്റുന്നതായി ആക്ഷേപമുയരുന്നു.ബള്ളൂര്‍, കാറഡുക്ക, ദേലമ്പാടി, കുംബഡാജെ പഞ്ചായത്തുകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടങ്ങള്‍ മെച്ചപ്പെട്ട നിലയിലാണ്. എന്നാല്‍ അതില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ല. ഉള്ളവര്‍ നേരത്തെ രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെയുണ്ടായിരുന്ന സേവന സമയം 10 മണി മുതല്‍ മൂന്നുമണിവരെയായി കുറച്ചുവെന്നു നാട്ടുകാര്‍ പറയുന്നു. ആവശ്യത്തിനു നഴ്‌സുമാരുമില്ലെന്നും പരാതിയുണ്ട്.കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നു പനി ബാധിതരുടെ എണ്ണം നാട്ടുമ്പുറങ്ങളില്‍ ഗണ്യമായി വര്‍ധിച്ചു. …

രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി; 2.6 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുയുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 2.6 കിലോ കഞ്ചാവ് കണ്ണവം പൊലീസ് പിടികൂടി. സംഭവത്തില്‍ ചെറുവാഞ്ചേരി കുന്നിന് താഴെ സ്വദേശികളായ മുഹമ്മദ് അക്ബര്‍ (37), ടി.ഹാരിസ് എന്നിവരെ എസ്.ഐ കെ.അനൂപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കഞ്ചാവ് വേട്ട നടന്നത്. നേരത്തെ മയക്കുമരുന്ന് കേസിലുള്‍പ്പെട്ട ആളാണ് അക്ബര്‍. ഇയാളുടെ വീട്ടില്‍ വില്‍പ്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. വീട്ടിലെ അലമാരയിലെ വസ്ത്രങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇയാളെ …

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്; കാര്‍ പൊലീസ് വാഹനത്തിലും ഇടിച്ചു

കാസര്‍കോട്: വാഹനപരിശോധനക്കിടെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്. നിര്‍ത്തിയിട്ട പൊലീസ് വാഹനത്തിലും കാര്‍ ഇടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാഞ്ഞങ്ങാട് ഐങ്ങോത്ത് പെട്രോള്‍ പമ്പിന് സമീപം ആണ് അപകടം. പൊലീസുകാരായ സൂരജ്, അലോഷി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈവേ പട്രോളിങിന്റെ ഭാഗമായി ദേശീയപാതയില്‍ വാഹനപരിശോധന നടത്തിവരികയായിരുന്നു പൊലീസ്. അതിനിടെ നിയന്ത്രണം വിട്ടെത്തിയ കാര്‍ പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്തിയിട്ട വാഹനത്തില്‍ ഇടിച്ചു കയറുകയായിരുന്നു.

മണല്‍ ഖനനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം; ആള്‍ക്കൂട്ടം ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു

റായ്പുര്‍: ഛത്തീസ്ഗഢില്‍ മണല്‍ ഖനനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം കാറിനുള്ളിലിട്ട് ചുട്ടുകൊന്നു. കോറിയ ജില്ലയിലെ സോന്‍ഹട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നൗഗൈന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.ബിജെപി നേതാവും മുന്‍ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ് (ലല്ല സിംഗ്), ബന്ധുവും അധ്യാപകനുമായ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.മണല്‍ ഖനന കരാറിനെച്ചൊല്ലി ഭരത് സിംഗിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മില്‍ മാസങ്ങളായി …

‘പുതിയ അണക്കെട്ട് അനുവദിക്കില്ല, കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തടയും’; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തടയുമെന്നും ടിവികെ സര്‍ക്കാര്‍. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യനയപ്രഖ്യാപന പ്രസംഗത്തിലാണ് വിജയിന്റെ പ്രസ്താവന. പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന നിലപാടാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ തമിഴ്‌നാട് മുന്നോട്ടുവച്ചത്.മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്ത് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനുമായി നടപടികള്‍ കൈക്കൊള്ളുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.അതേസമയം ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് നിയമസഭാ സമ്മേളനം തുടങ്ങിയത്. ആദ്യ സമ്മേളനം വിവാദമായതിനെ …

ഉപ്പള വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്:നികുതി അടക്കാന്‍ എത്തിയ സ്ഥലം ഉടമയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ജീവനക്കാരന്‍ കയ്യോടെ പിടിയില്‍

കാസര്‍കോട്: ഉപ്പള വില്ലേജ് ഓഫീസില്‍ കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ഉണ്ണികൃഷ്ണനും സംഘവും നടത്തിയ റെയ്ഡില്‍ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ജീവനക്കാരന്‍ കയ്യോടെ പിടിയില്‍.കാസര്‍കോട്, കോടിബയല്‍ സ്വദേശിയും ഉപ്പള, ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വല്‍ സീപ്പറുമായ കെ. ശിവ പ്രസാദ് (42) ആണ് പിടിയിലായത്. ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് ഉപ്പള വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. ഒരു ക്ഷേത്രത്തിന് ഒരു ഭക്ത സൗജന്യമായി നല്‍കിയ ഭൂമി കമ്മിറ്റിയുടെ പേരിൽ നികുതി …

കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

കാസര്‍കോട്: കെ എസ് ആര്‍ ടി സി ബസ് യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടതായി പരാതി. മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനിയായ 50 കാരിയുടെ പണമാണ് ബസ് യാത്രയ്ക്കിടയില്‍ വാനിറ്റി ബാഗില്‍ നിന്നു നഷ്ടപ്പെട്ടത്.സംഭവത്തെ കുറിച്ച് കുമ്പള പൊലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ- “സ്വര്‍ണ്ണാഭരണം വിറ്റ കാശുമായി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു പരാതിക്കാരി .കാസര്‍കോട് നിന്നു മംഗ്‌ളൂരുവിലേയ്ക്ക് പോകുന്ന കെ എസ് ആര്‍ ടി സി യുടെ പ്രിയദര്‍ശിനി സൗജന്യ യാത്ര ബസിലാണ് വീട്ടമ്മ യാത്ര ചെയ്തിരുന്നത്. ബസ് ചൗക്കിയില്‍ …

അവയവ കടത്ത്; മുഖ്യപ്രതി നജീബിന്റെ വീട്ടിലും ഇഡി പരിശോധന

കാസര്‍കോട്: അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് കാസര്‍കോടും ഇഡി സംഘം പരിശോധന നടത്തുന്നു.കേസിലെ പ്രധാന സൂത്രധാരനും കല്ലട്രാസ് മെഡിക്കല്‍ ടൂറിസം സ്ഥാപനത്തിന്റെ ഉടമയുമായ നജീബിന്റെ കളനാട്ടെ വീട്ടിലാണ് ഇഡി പരിശോധന നടത്തുന്നത്. വ്യാഴാഴ്ച അതിരാവിലെ തന്നെ സംഘം ഇവിടെയെത്തിയിരുന്നു. അവയവ കടത്തുമായി ബന്ധപ്പെട്ട് വന്‍തോതിലുള്ള കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കല്ലട്രാസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവില്‍ അവയവക്കച്ചവടത്തിനായി വലിയ ശൃംഖല തന്നെ നജീബ് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. പല ജില്ലകളിലായാണ് തട്ടിപ്പ് നടന്നത്. …

തൈക്കടപ്പുറത്ത് ഗൃഹനാഥന്‍ ഷെഡിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: നീലേശ്വരം, തൈക്കടപ്പുറത്ത് ഗൃഹനാഥനെ വീട്ടിനു സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുറത്തേകൈയിലെ എംകെ ബാലകൃഷ്ണന്‍ (65) ആണ് ജീവനൊടുക്കിയത്. കാരണം വ്യക്തമല്ല.ഭാര്യ: കൗസല്യ. മക്കള്‍: ഷിജു, ഷാജി, ഷാജു. മരുമക്കള്‍: അജിത, പഞ്ചമി, ശ്യാമ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, രാഘവന്‍, കുഞ്ഞിമാണിക്കം, പരേതരായ കണ്ടക്കോരന്‍ നാരായണന്‍, കുഞ്ഞമ്മ, കുഞ്ഞിക്കണ്ണന്‍, കുഞ്ഞിക്കോരന്‍, അമ്പുഞ്ഞി, കൊട്ടന്‍.