കാലിഫോർണിയയിലെ യെല്ലോ ബാങ്ക് ബീച്ചിൽ ഉറങ്ങുകയായിരുന്ന ഇന്ത്യൻ വംശജരായ രണ്ട് കോളേജ് വിദ്യാർത്ഥികൾ കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു
പി പി ചെറിയാൻ സാൻ ഫ്രാൻസിസ്കോ: കാലിഫോർണിയയിലെ സാന്താക്രൂസ് കൗണ്ടിയിലെ യെല്ലോ ബാങ്ക് ബീച്ചിൽ ഉറങ്ങുകയായിരുന്ന ഇന്ത്യൻ വംശജരായ രണ്ട് കോളേജ് വിദ്യാർത്ഥികൾ കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. . യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്‌ലിയിലെ ലീഗൽ സ്റ്റഡീസ് (നിയമ പഠനം) വിദ്യാർത്ഥിനിയായിരുന്നഹർഷിത നായർ,സ്രാൻ സാൻ ജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പബ്ലിക് ഹെൽത്ത് (പൊതുജനാരോഗ്യം) വിദ്യാർത്ഥിനിയായിരുന്ന കൂട്ടുകാരി എന്നിവരാണ് മരിച്ചത്. ഫ്രീമോണ്ടിലെ വാഷിംഗ്ടൺ ഹൈസ്‌കൂളിൽ നിന്ന് 2023-ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരുവർക്കും 2027-ൽ ബിരുദം ലഭിക്കേണ്ടതായിരുന്നു. അപ്രതീക്ഷിതമായി …