കൊല്ലത്ത് ജ്വല്ലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ തന്ത്രത്തില്‍ അടിച്ചുമാറ്റിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം, പ്രതി പിടിയില്‍

കൊല്ലം: ജ്വല്ലറിയില്‍ നിന്ന് 22 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം കടത്തിയ ജീവനക്കാരന്‍ പിടിയില്‍. ഈ സ്ഥാപത്തില്‍ 18 വര്‍ഷമായി ജോലിചെയ്യുന്ന പ്രശാന്ത് എന്ന ജീവനക്കാരനാണ് സ്വര്‍ണം മോഷ്ടിച്ചത്. കൊല്ലത്തെ തൃശൂര്‍ ജ്വല്ലറിയിലാണ് സംഭവം. ആഭരണങ്ങളുടെ പവനില്‍ വ്യത്യാസം ശ്രദ്ധയില്‍പെട്ടതോടെയാണ് ഉടമയ്ക്ക് ജീവനക്കാരില്‍ സംശയം തോന്നിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ഉറപ്പാക്കി. ഇതോടെ ജ്വല്ലറി ഉടമ ഹസിനയുടെ മകനായ ആസിഫ് നജീബ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സ്വത്ത് വിറ്റ് പണം തിരികെ നല്‍കാമെന്ന ഉറപ്പില്‍മേല്‍ ഇയാളെ പൊലീസ് വിട്ടയച്ചിരുന്നു. പിന്നീട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍പോവുകയായിരുന്നു. ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ റദ്ദാക്കിയ കോടതി, പ്രതിയോട് ഏഴുദിവസത്തിനുള്ളില്‍ പൊലീസില്‍ കീഴടങ്ങാന്‍ നിര്‍ദേശം നല്‍കി. ബുധനാഴ്ച കിളികൊള്ളൂര്‍ സ്റ്റേഷനില്‍ പ്രതി ഹാജരായി. പ്രതിയുടെ അറസ്റ്റുരേഖപ്പെടുത്തിയിട്ടില്ല. ആറുമാസം മുമ്പ് ജ്വല്ലറി ഉടമയായ ഹസീനയുടെ ഭര്‍ത്താവ് നജീബ് ദാവൂദ് മരണപ്പെട്ടിരുന്നു. ഈ സമയത്താണ് മോഷണം ആരംഭിച്ചത്. സ്വര്‍ണം കൈക്കലാക്കിയ ശേഷം അതേ മോഡലിലുള്ള ഭാരം കുറഞ്ഞ ആഭരണം പകരം വച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page