കാസര്‍കോട്: വാഹനപരിശോധനക്കിടെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്. നിര്‍ത്തിയിട്ട പൊലീസ് വാഹനത്തിലും കാര്‍ ഇടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാഞ്ഞങ്ങാട് ഐങ്ങോത്ത് പെട്രോള്‍ പമ്പിന് സമീപം ആണ് അപകടം. പൊലീസുകാരായ സൂരജ്, അലോഷി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈവേ പട്രോളിങിന്റെ ഭാഗമായി ദേശീയപാതയില്‍ വാഹനപരിശോധന നടത്തിവരികയായിരുന്നു പൊലീസ്. അതിനിടെ നിയന്ത്രണം വിട്ടെത്തിയ കാര്‍ പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്തിയിട്ട വാഹനത്തില്‍ ഇടിച്ചു കയറുകയായിരുന്നു.






