​ബിജെപി കേരള രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തി : എംഎൽ അശ്വിനി

കുമ്പള : എല്ലാക്കാലത്തും ഒത്തുകളിച്ച് ബിജെപിയെ പരാജയപ്പെടുത്താമെന്നും അഴിമതി ചോദ്യം ചെയ്യപ്പെടില്ലെന്നുമുള്ള ഇടത് – വലതു മുന്നണികളുടെ ധാരണ ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ പൊളിഞ്ഞെന്നു ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി പറഞ്ഞു. ബിജെപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.മൂന്ന് ബിജെപി പ്രതിനിധികളെ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുത്തതിലൂടെ ബിജെപി പ്രവർത്തകരുടെ പ്രതീക്ഷയും ഉത്തരവാദിത്തവും വർദ്ധിച്ചു. കേരളത്തിൽ ഇടത് – വലത് മുന്നണികൾക്കുള്ള ബദലായി yബിജെപിയെ ജനങ്ങൾ കാണുന്നുവെന്നും ഈ മൂന്ന് എംഎൽഎമാരും നിയമസഭയിൽ തിരുത്തൽ ശക്തികളായി മാറുമെന്നും അശ്വിനി കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ വി. രവീന്ദ്രൻ പതാക ഉയർത്തി. കുമ്പള സൗത്ത് ഏരിയ പ്രസിഡൻ്റ് സുജിത് റൈ അദ്ധ്യക്ഷത വഹിച്ചു.ജനസംഘം, ബിജെപി ആദ്യകാല പ്രവർത്തകരെ ആദരിച്ചു.ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സതീഷ് ചന്ദ്ര ഭണ്ഡാരി, സുബ്ബയ്യ റൈ, ജില്ലാ വൈസ് പ്രസിഡൻ്റ് മുരളിധര യാദവ്, മണ്ഡലം ജനറൽ സെക്രട്ടറി വസന്തമയ്യ, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ വിക്രം പൈ, പ്രേമാവതി, നോർത്ത് ഏരിയ കമ്മിറ്റി പ്രസിഡൻ്റ് ശിവപ്രസാദ് റൈ, ജനപ്രതിനിധികൾ, വിനോദ് കോയിപ്പാടി , ആദ്യകാലാ നേതാക്കൾ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page