അവയവ കടത്ത്; മുഖ്യപ്രതി നജീബിന്റെ വീട്ടിലും ഇഡി പരിശോധന

കാസര്‍കോട്: അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് കാസര്‍കോടും ഇഡി സംഘം പരിശോധന നടത്തുന്നു.
കേസിലെ പ്രധാന സൂത്രധാരനും കല്ലട്രാസ് മെഡിക്കല്‍ ടൂറിസം സ്ഥാപനത്തിന്റെ ഉടമയുമായ നജീബിന്റെ കളനാട്ടെ വീട്ടിലാണ് ഇഡി പരിശോധന നടത്തുന്നത്. വ്യാഴാഴ്ച അതിരാവിലെ തന്നെ സംഘം ഇവിടെയെത്തിയിരുന്നു. അവയവ കടത്തുമായി ബന്ധപ്പെട്ട് വന്‍തോതിലുള്ള കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കല്ലട്രാസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവില്‍ അവയവക്കച്ചവടത്തിനായി വലിയ ശൃംഖല തന്നെ നജീബ് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. പല ജില്ലകളിലായാണ് തട്ടിപ്പ് നടന്നത്. കേസിലെ മറ്റൊരു പ്രതിയായ കൊല്ലം സ്വദേശി സുധീറിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ഇന്ന് സംസ്ഥാനത്ത് 5 സ്വകാര്യ ആശുപത്രികളില്‍ ഇഡി റെയ്ഡ് നടത്തുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കാസര്‍കോട് ജില്ലകളിലെ ആശുപത്രികളിലാണ് റെയ്ഡ്. ദാതാക്കള്‍ക്ക് കുറഞ്ഞ തുക നല്‍കി വന്‍ തുകക്കാണ് മറിച്ചുവില്‍ക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നത് സാധാരണക്കാരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമുണ്ട്. മൂന്ന് വര്‍ഷത്തില്‍ അധികമായി വ്യാജ രേഖകള്‍ ചമച്ചു അവയവ കച്ചവടം നടത്തിവരുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page