ലോകകപ്പ് ഫുട്‌ബോള്‍ ആവേശം; പാലക്കാട്ട് പ്രിയദര്‍ശിനി ബസിന് പണി കിട്ടി

പാലക്കാട്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം പാലക്കാട്ട് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന് പണി കൊടുത്തു.
പാലക്കാട്ടെ തൃത്താല ചിറ്റപ്പുറം ബസ് വെയ്റ്റിംഗ് ഷെഡിന് മുന്നില്‍ രണ്ട് മരങ്ങളിലായി കയറില്‍ കെട്ടിയുയര്‍ത്തിയ ലോകകപ്പ് ഫുട്‌ബോള്‍ ബാനര്‍ കാറ്റില്‍ ആടിക്കളിക്കാതിരിക്കുന്നതിന് അതിന് താഴെ കെട്ടിത്തൂക്കിയ കരിങ്കല്‍ ചീളി ബസിന്റെ മുന്‍ വശത്തെ ഗ്ലാസില്‍ തട്ടി ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു. ചില്ലു തെറിച്ചു. ഡ്രൈവര്‍ക്കും പരിക്കേറ്റു.
ബാനര്‍ മൂലം അപകടമുണ്ടായ സാഹചര്യത്തില്‍ അത് അപകടകരമായി കെട്ടിയുയര്‍ത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം കെഎസ്ആര്‍ടിസി ഊടാക്കുമെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page