മജലില്‍ പണ്ട് കെ എസ് ആര്‍ ടി സി ഓടിയിരുന്ന റോഡ് ഇപ്പോള്‍ ഇങ്ങനെ: പ്രിയദര്‍ശിനി ബസ്സിനെ ഓര്‍ത്തു നാട്ടുകാര്‍ വിഷമത്തില്‍

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ മജലില്‍ റോഡ് പൊളിഞ്ഞു; അതിനു മുമ്പേ അതുവഴി ഉണ്ടായിരുന്ന സ്റ്റേറ്റ് ബസ് സര്‍വ്വീസും നിലച്ചു.
നാട്ടിലെമ്പാടും സ്ത്രീകള്‍ പ്രിയദര്‍ശിനി ബസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുമ്പോള്‍ തങ്ങള്‍ക്കതിനുള്ള അവസരം ഇല്ലാതെ പോവുകയാണെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ് പരിതപിച്ചു. പ്രശ്‌നം മുഖ്യമന്ത്രി, മരാമത്ത് മന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി എന്നിവരെയും ജനപ്രതിനിധികളെയും അറിയിച്ചിട്ടുണ്ട്. 10 വര്‍ഷമായി ടാര്‍ ചെയ്യാതെ ഉപേക്ഷിച്ച മജല്‍ റോഡ് ഇപ്പോള്‍ കുണ്ടും കുളവുമായി മാറിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. റോഡ് ടാര്‍ ചെയ്യുകയും, റോഡിന് ഓവുചാലുകള്‍ നിര്‍മ്മിക്കുകയും വേണമെന്നും ആവശ്യമുന്നയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page