കാസര്‍കോട്: ഉപ്പള വില്ലേജ് ഓഫീസില്‍ കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ഉണ്ണികൃഷ്ണനും സംഘവും നടത്തിയ റെയ്ഡില്‍ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ജീവനക്കാരന്‍ കയ്യോടെ പിടിയില്‍.
കാസര്‍കോട്, കോടിബയല്‍ സ്വദേശിയും ഉപ്പള, ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വല്‍ സീപ്പറുമായ കെ. ശിവ പ്രസാദ് (42) ആണ് പിടിയിലായത്. ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് ഉപ്പള വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. ഒരു ക്ഷേത്രത്തിന് ഒരു ഭക്ത സൗജന്യമായി നല്‍കിയ ഭൂമി കമ്മിറ്റിയുടെ പേരിൽ നികുതി ഒടുക്കുന്നതിനു എത്തിയ ആളിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ശിവപ്രസാദ് അറസ്റ്റിലായത് . പരാതിക്കാരന്‍ ഒരു മാസം മുമ്പാണ് നികുതി കമ്മറ്റിയുടെ പേരിലേയ്ക്ക് മാറ്റുന്നതിനു വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. സ്ഥലത്തിന്റെ നികുതി ചീട്ട് പഴയ ഉടമസ്ഥയുടെ പേരില്‍ ആയതിനാല്‍ കുറേ പണിയുണ്ടെന്നും പെട്ടെന്ന് അടയ്ക്കാന്‍ കഴിയില്ലെന്നുമാണ് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അപേക്ഷകനോട് പറഞ്ഞത്. ഇതോടെ പുറത്തേക്ക് പോകാന്‍ ഒരുങ്ങിയ അപേക്ഷകനെ സ്വീപ്പറായ ശിവപ്രസാദ് സമീപിച്ചു. സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറോട് പറഞ്ഞ് പെട്ടെന്ന് ശരിയാക്കിത്തരാമെന്നും അതിന് ചെലവുണ്ടെന്നും പറഞ്ഞു. പിന്നീട് ഒരാഴ്ച കഴിഞ്ഞ് അപേക്ഷകന്‍ വില്ലേജ് ഓഫീസിലെത്തി ശിവപ്രസാദിനെ കാണുകയും ജൂണ്‍ 11 ന് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു.1500 രൂപ കൈപ്പറ്റിയ ശേഷം 5000 രൂപ കൂടി കൈക്കൂലിയായി വേണമെന്ന് ആവശ്യപ്പെട്ടാണ് മടങ്ങിയതെന്നു പറയുന്നു.
ഇന്നലെ അപേക്ഷകന്‍ വീണ്ടും വില്ലേജ് ഓഫീസിലെത്തി രേഖകള്‍ എല്ലാം പരിശോധിച്ചു. എന്നാല്‍ നടപടി ഒന്നും കൈക്കൊണ്ടില്ല. 5000 രൂപ കൈക്കൂലി നല്‍കണമെന്ന് ശിവപ്രസാദ് പരാതിക്കാരനെ ഫോണ്‍ ചെയ്ത് അറിയിച്ചു. ഈ വിവരം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ വിജിലന്‍സ് സംഘം ഉപ്പള വില്ലേജ് ഓഫീസിലെത്തി. കൈക്കൂലി വാങ്ങുന്നതിനിടയില്‍ ശിവപ്രസാദിനെ കയ്യോടെ പിടികൂടുകയായിരുന്നു.വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍, എസ് ഐ രാധാകൃഷ്ണന്‍, റിജേഷ്, സന്തോഷ്, ജയചന്ദ്രന്‍, രമേശന്‍, സജേഷ്, വിജേഷ്, ശ്രീജിത്ത്, രതീഷ്, ബാബു, ലിജിന്‍ എന്നിവരും ഉണ്ടായിരുന്നു







