കാന്‍ഫെഡ് സോഷ്യല്‍ ഫോറം പ്രഥമ പി എന്‍ പണിക്കര്‍ അവാര്‍ഡ് നവജീവന്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ വി ഇ ഉണ്ണികൃഷ്ണന്

കാസര്‍കോട്: വായന വളര്‍ത്തുന്നതിനുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു കാന്‍ഫെഡ് സോഷ്യല്‍ ഫോറം അധ്യാപകര്‍ക്കേര്‍പ്പെടുത്തിയ പ്രഥമ പി എന്‍ പണിക്കര്‍ സ്മാരക അക്ഷര അവാര്‍ഡ് ബദിയഡുക്ക നവജീവന്‍ സ്‌കൂളിലെ മലയാളം അധ്യാപകന്‍ വി ഇ ഉണ്ണികൃഷ്ണന്. 20 വര്‍ഷമായി ഈ ലക്ഷ്യവുമായി സ്‌കൂളില്‍ നടത്തുന്ന ഉറവ് പദ്ധതി പരിഗണിച്ചാണ് അംഗീകാരം നല്‍കുന്നത്.
വേനലവധിക്ക് കുട്ടികള്‍ക്ക് സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് അവര്‍ക്കാവശ്യമുള്ള പുസ്തകങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന പുസ്തക സഞ്ചി നല്‍കുകയും സ്‌കൂള്‍ തുറക്കുമ്പോള്‍ അവ തിരിച്ചേല്‍പ്പിക്കുകയും ചെയ്യണം. അതു മാത്രമല്ല, വായിക്കാന്‍ കൊണ്ടുപോയ പുസ്തകങ്ങളെക്കുറിച്ച് ആസ്വാദന കുറിപ്പും നല്‍കണം. മികച്ച ആസ്വാദന കുറിപ്പിനു സമ്മാനവും നല്‍കും. കേരളത്തില്‍ മറ്റൊരു സ്‌കൂളിലുമില്ലാത്ത ഈ സംവിധാനം 20 വര്‍ഷമായി ഉണ്ണികൃഷ്ണന്‍ മാഷ് നവജീവന്‍ സ്‌കൂളില്‍ നടപ്പാക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ പുറച്ചേരി സ്വദേശിയാണ് ഇദ്ദേഹം. കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലാബ് അസി. എ പി ജയശ്രീയാണ് ഭാര്യ. മകള്‍: ശ്രീഗൗരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page