റഷ്യയെ നടുക്കി യുക്രെയ്‌ന്റെ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം; എണ്ണശുദ്ധീകരണ ശാലയില്‍ തീപിടുത്തം; വിമാനത്താവളങ്ങള്‍ അടച്ചു

മോസ്‌കോ: റഷ്യയെ നടുക്കി യുക്രൈനിന്റെ വന്‍ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണശുദ്ധീകരണശാലയ്ക്ക് തീപ്പിടിച്ചു. മോസ്‌കോയിലെ വിവിധ കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. സംഭവത്തെ തുടര്‍ന്ന് മോസ്‌കോയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. 200 ഓളം ഡ്രോണുകള്‍ റഷ്യന്‍ തലസ്ഥാനത്തിന് ചുറ്റുമുള്ള ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തി. ഇതേ തുടര്‍ന്ന് ആകാശത്തേക്ക് ഉയര്‍ന്ന് കട്ടിയുള്ള പുക ഉയരുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ എത്തിയ 194 ഡ്രോണുകള്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി മോസ്‌കോ മേയര്‍ അറിയിച്ചു. എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപമുള്ള നഗരത്തിലെ റോഡു ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്‌നില്‍ റഷ്യ ആക്രമണങ്ങള്‍ നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ, യുക്രെയ്ന്‍ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വന്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മോസ്‌കോയെ നടുക്കിയ യുക്രെയ്‌ന്റെ തിരിച്ചടി. റഷ്യന്‍ ആക്രമണങ്ങള്‍ക്കുള്ള ഉചിതമായ മറുപടിയാണെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി സ്ഥിരീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page