രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി; 2.6 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുയുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 2.6 കിലോ കഞ്ചാവ് കണ്ണവം പൊലീസ് പിടികൂടി. സംഭവത്തില്‍ ചെറുവാഞ്ചേരി കുന്നിന് താഴെ സ്വദേശികളായ മുഹമ്മദ് അക്ബര്‍ (37), ടി.ഹാരിസ് എന്നിവരെ എസ്.ഐ കെ.അനൂപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കഞ്ചാവ് വേട്ട നടന്നത്. നേരത്തെ മയക്കുമരുന്ന് കേസിലുള്‍പ്പെട്ട ആളാണ് അക്ബര്‍. ഇയാളുടെ വീട്ടില്‍ വില്‍പ്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. വീട്ടിലെ അലമാരയിലെ വസ്ത്രങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇയാളെ വിശദമായി ചോദ്യംചെയ്തപ്പോള്‍ സുഹൃത്തും സമീപവാസിയുമായ ഹാരിസിന്റെ കൈവശത്ത് നിന്നാണ് കഞ്ചാവ് സ്ഥിരമായി ലഭിക്കാറുള്ളതെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് സമീപത്തെ ഹാരിസിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഈ വീട്ടില്‍ അലമാരയുടെ പിറകില്‍ ചാക്കിനകത്താണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page