പ്രവാസികൾക്ക് പുനരധിവാസ പദ്ധതിയും ഇൻഷുറൻസ് പരിരക്ഷയും നടപ്പിലാക്കണം: നാഷണൽ പ്രവാസി ലീഗ്

കോഴിക്കോട്: വ ജോലി നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതിയും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും നടപ്പിലാക്കണമെന്ന് നാഷണൽ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഗൾഫിലെ യുദ്ധഭീതിയും സാമ്പത്തിക പ്രതിസന്ധിയും കാരണം എല്ലാം നഷ്ടപ്പെട്ട് പലരും തിരികെയെത്തിക്കൊണ്ടിരിക്കുന്നു.ഇവർക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് കുടുംബശ്രീ മാതൃകയിൽ പദ്ധതി സംവിധാനങ്ങൾ ആവിഷ്കരിക്കണമെന്നും പ്രവാസി പെൻഷൻ അയ്യായിരം രൂപയായി വർദ്ധിപ്പിക്കണമെന്നും ക്ഷേമനിധിയിൽ ചേരുന്നതിന് നിർണ്ണയിച്ചിട്ടുള്ള അറുപത് വയസ്സ്പ്രായപരിധി എടുത്ത് കളയണമെന്നും യോഗം ആവശ്യപ്പെട്ടു.സ്റ്റേറ്റ് കോ ഓർഡിനേറ്ററും നാഷണൽ ലീഗ് സ്റ്റേറ്റ് സെക്രട്ടറിയറ്റ് …

കുടുംബ വഴക്ക്: മധ്യസ്ഥന്‍ കുത്തേറ്റ് മരിച്ചു

പാലക്കാട്: പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ നെന്മാറയില്‍ കുടുംബ വഴക്കില്‍ മധ്യസ്ഥത വഹിക്കാനെത്തിയ ബന്ധു കുത്തേറ്റ് മരിച്ചു. നെന്മാറ പോത്തുണ്ടി കാല്‍നാട്ടെ അജിത്താണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അച്ഛനും മകനും തമ്മിലുണ്ടായ വഴക്കിനിടെ ബന്ധു അജിത്ത് തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ എത്തിയതായിരുന്നു. അപ്പോഴേക്കും അച്ഛനും മകനും തമ്മിലുള്ള വാക്കേറ്റം രൂക്ഷമാവുകയും അജിത്തിനു കുത്തേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ അജിത്തിനെ ഉടന്‍ നെന്മാറ ഗവ. ആശുപത്രിയിലും പിന്നീട് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ …

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം. രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നടപടി. ജൂണ്‍ 22 വരെ ടെലഗ്രാമിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തും. എന്‍ടിഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടെലഗ്രാമിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയത് അറിയിച്ചിരിക്കുന്നത്. തട്ടിപ്പ് സംഘകളുടെ ചൂഷണം തടയാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് എന്‍ടിഎ പ്രസ്താവനയില്‍ പറയുന്നു. മെസേജ് എഡിറ്റ് ഫീച്ചര്‍ ജൂണ്‍ 30 വരെ ഇന്ത്യയില്‍ പ്രവര്‍ത്തനരഹിതമാക്കി. നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ …

പിണങ്ങിപ്പോയ ഭാര്യയെ ആദ്യം കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിച്ചു; നിമിഷങ്ങള്‍ക്കം കലി കയറിയ ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്നു; ഹോംഗാർഡായ യുവതിയുടെ മൃതദേഹത്തിൽ 22 മുറിവുകൾ

ബംഗ്‌ളൂരു: ഭര്‍ത്താവിന്റെ ഓണ്‍ലൈന്‍ ഗെയിമില്‍ പൊറുതിമുട്ടി മക്കളെയും കൂട്ടി പിണങ്ങിപ്പോയ ഭാര്യയെ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ബംഗ്‌ളൂരു, മഹാദേവപുരത്താണ് അതിദാരുണമായ കൊലപാതകം അരങ്ങേറിയത്. ഹോംഗാര്‍ഡായ മഞ്ജുള (32)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം കാണാതായ ഭര്‍ത്താവ് പ്രദീപി (36)നെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.സംഭവത്തെ കുറിച്ച് അധികൃതര്‍ പറയുന്നത് ഇങ്ങിനെ-”പതിനഞ്ചു വര്‍ഷം മുമ്പാണ് പ്രദീപും മഞ്ജുളയും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്. അടുത്ത കാലത്തായി ഓണ്‍ലൈന്‍ ഗെയിമിനു അടിമപ്പെട്ട പ്രദീപ് കുറച്ചു കാലമായി കുടുംബകാര്യങ്ങളിലൊന്നും …

ഓപ്പറേഷന്‍ തൂഫാന്‍’; ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന വന്‍ രാസലഹരി വേട്ട, 20കാരിയടക്കം നാലംഗ സംഘം പിടിയില്‍

അരീക്കോട്: മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരിവില്‍പന നടത്തിവന്ന അന്തര്‍സംസ്ഥാന ശൃംഖലയിലെ പ്രധാനികള്‍ പൊലീസിന്റെ പിടിയിലായി. അരീക്കോട് കൈപ്പകുളത്തെ ഒരു സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് നാലംഗ സംഘത്തെ പിടകൂടിയത്. മുഹമ്മദ് ദില്‍ഷാദ് (24), ഷഹല്‍ നമാസ് (21), സജ്മീര്‍ (34), ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായ പ്രതികള്‍. ഇവരില്‍ നിന്നും വിപണിയില്‍ വന്‍ വിലമതിക്കുന്ന 14.120 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മഞ്ചേരി, അരീക്കോട്, കാവനൂര്‍, പൂക്കളത്തൂര്‍, തൃപ്പനച്ചി തുടങ്ങിയ പ്രദേശങ്ങളിലെ ലഹരി വിതരണത്തിന്റെ പ്രധാന …

‘അമ്മേ… മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകരുത്, ഇവിടെ മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിന് നല്‍കണം’; അവസാന കുറിപ്പെഴുതി പനത്തടി സ്വദേശിയായ യുവാവ് ഒമാനില്‍ ജീവനൊടുക്കി

കാസര്‍കോട്: പനത്തടി സ്വദേശിയായ യുവാവിനെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചാമുണ്ഡിക്കുന്ന് പുളിക്കടവ് വെള്ളാവൂര്‍ വീട്ടില്‍ ഹരീഷ് കുമാര്‍ (36) ആണ് മരിച്ചത്.ഒമാനിലെ ബൂഅലിയിലെ ഒരു കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചേ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹൃദയഭേദകമായ ഈ കുറിപ്പ് മസ്‌ക്കറ്റിലെ സാമൂഹ്യപ്രവര്‍ത്തകന്‍ ഇബ്രാഹിം ഒറ്റപ്പാലം തന്റെ ഫേസ് ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ‘അമ്മേ ബോഡി നാട്ടില്‍ കൊണ്ടുപോകേണ്ട, ഇവിടെ കോളേജില്‍ പഠിക്കന്‍ …

മുന്‍ എം പി രാമണ്ണ റൈയുടെ സഹോദരി ഇന്ദിരാ റൈ അന്തരിച്ചു

കാസര്‍കോട്: സി പി എം നേതാവും മുന്‍ എം പിയുമായിരുന്ന എം രാമണ്ണ റൈയുടെ സഹോദരിയും കുംബഡാജെ, പുത്രക്കളയിലെ പരേതനായ രാഘവ റൈയുടെ ഭാര്യയുമായ ഇന്ദിരാ റൈ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തിനു ചികിത്സയിലായിരുന്നു. നേരത്തെ കുംബഡാജെ പഞ്ചായത്ത് അംഗമായിരുന്നു. മക്കള്‍: വിശാലാക്ഷപുത്രക്കള (റിട്ട. അധ്യാപകന്‍ ഗോപാലകൃഷ്ണ സ്‌കൂള്‍ കൂഡ്ലു), എം അശോകന്‍ (റിട്ട. മാനേജര്‍ കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക്), സന്തോഷ് റൈ, ജയശ്രീ ആള്‍വ. മരുമക്കള്‍: സുരേന്ദ്ര ആള്‍വ, കെ ശ്രീലത (അധ്യാപിക), …

85 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് 16 കാരന്‍; പ്രകോപനമായത് പണം നല്‍കാത്തതിന്റെ വിരോധം

കല്‍പറ്റ: കമ്പളക്കാട് കോട്ടത്തറ വൈപ്പടിയില്‍ 85 കാരിയുടെ മരണത്തില്‍ വഴിത്തിരിവ്. വയോധികയെ കൊലപ്പെടുത്തിയത് പതിനാറുകാരന്‍. പണംചോദിച്ചത് നല്‍കാത്തതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമായത്. കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി. കഴിഞ്ഞ മെയ് 24-ന് വൈകീട്ടാണ് കോട്ടത്തറ വൈപ്പടിയില്‍ തനിച്ചുതാമസിച്ചിരുന്ന കുത്തിനി വീട്ടില്‍ പാത്തു(85)വിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. ശരീരത്തിലെ പല ഭാഗങ്ങള്‍ക്കും പരിക്കുകളുംകഴുത്തിലെ എല്ലുകള്‍ക്കും ഇടതു വാരിയെല്ലുകള്‍ക്കും പൊട്ടലുമുണ്ടായിരുന്നു. പ്രതിയെ കണ്ടെത്താന്‍ …

ഹൊസ്ദുര്‍ഗ്ഗില്‍ വീണ്ടും പോക്‌സോ കേസ്; 56 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: 17 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ 56 കാരനെതിരെ പോക്‌സോ കേസെടുത്ത് അറസ്റ്റു ചെയ്തു.കാഞ്ഞങ്ങാട്, ബാവാ നഗറിലെ അസീസി (56)നെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തത്. ഈ കേസിലെ ഇര നല്‍കിയ മറ്റൊരു പരാതിയില്‍ സിറാജ് എന്നയാള്‍ക്കെതിരെയും ഹൊസ്ദുര്‍ഗ്ഗ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ്ഗ് പൊലീസ് മറ്റു പരാതികളില്‍ മൂന്നു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

എയര്‍പോര്‍ട്ടില്‍ വച്ച് പരിചയപ്പെട്ട ഭര്‍തൃമതിയെ ബലാത്സംഗം ചെയ്തതായി പരാതി; മലപ്പുറം സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: ദുബായിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ വിമാനത്താവളത്തില്‍ വച്ച് പരിചയപ്പെട്ട ഭര്‍തൃമതിയായ യുവതിയെ സൗഹൃദം നടിച്ച് ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തിയതായും പരാതി. സംഭവത്തില്‍ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 32കാരി നല്‍കിയ പരാതിയില്‍ മലപ്പുറം സ്വദേശിയായ സൈഫുദ്ദീനെതിരെയാണ് കേസെടുത്തത്. ഭര്‍ത്താവിനൊപ്പം ദുബായിലേയ്ക്കു പോകുന്നതിനിടയില്‍ കോഴിക്കോട് വിമാനതാവളത്തില്‍ വച്ചാണ് യുവതി, സൈനുദ്ദീനെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും കുടുംബ സുഹൃത്തുക്കളായി മാറി. ഇതിനിടയിലാണ് യുവതിയെ ബലാത്സംഗത്തിനു ഇരയാക്കിയത്. പിന്നീട് ഭീഷണി തുടങ്ങിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

പ്രൊഫ. സിഎച്ച് യൂസഫ് ബാഡൂര്‍ അന്തരിച്ചു

കാസര്‍കോട്: കോഴിക്കോട് ഫാറൂഖ് കോളേജിലെ മുന്‍ പ്രൊഫസര്‍ പുത്തിഗെ, ബാഡൂര്‍ ചേക്കട്ടച്ചാല്‍ ഹൗസിലെ പ്രൊഫ. സിഎച്ച് യൂസഫ് (79) അന്തരിച്ചു. പരേതനായ സിഎച്ച് അബ്ദുള്ളയുടെ മകനാണ്.ഫാറൂഖ് കോളേജില്‍ നിന്ന് വിരമിച്ചതിനു ശേഷം കാസര്‍കോട് സഅദിയ കോളേജ്, കുമ്പള കന്‍സ വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചു. പുത്തിഗെ മുഹിമ്മാത്ത് എജ്യുക്കേഷന്‍ സെന്റര്‍ ഓഡിറ്ററായും ബാഡൂര്‍ റഹ്‌മാനിയ ജുമാമസ്ജിദ് കമ്മിറ്റി ട്രഷററായും പ്രവര്‍ത്തിച്ചു. ഭാര്യ: മറിയം (മുഗു). മക്കള്‍: സിഎച്ച് അബ്ദുല്‍ സമദ് (കുവൈത്ത്), സിഎച്ച് മുഹമ്മദ് …

ജോലിയില്‍ നിന്നു ഒഴിവാക്കിയ വിരോധം; ഹോട്ടലില്‍ അതിക്രമിച്ചു കടന്ന് അരലക്ഷത്തിന്റെ കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ജോലിയില്‍നിന്ന് ഒഴിവാക്കിയതിനുള്ള വിരോധത്തെ തുടര്‍ന്നാണെന്നു പറയുന്നു , ഹോട്ടലില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റില്‍. മംഗല്‍പാടി, ബേക്കൂറിലെ അഷ്‌റഫ് അലി (40)യെ ആണ് കുമ്പള എസ് ഐ ഗണേശനും സംഘവും അറസ്റ്റ് ചെയ്തത്. ഉദ്യാവറിലെ അബ്ബാസിന്റെ ഉടമസ്ഥതയില്‍ ബന്തിയോട്ടുള്ള ‘ഇറാനി അബ്ബാസ്കബാബ് ‘ ഹോട്ടലിലെ മുന്‍ തൊഴിലാളിയാണ് അറസ്റ്റിലായ അഷ്‌റഫ് അലി. ഇയാളെ അടുത്തിടെ ജോലിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന്റെ വിരോധത്തില്‍ ശനിയാഴ്ച രാത്രി ഹോട്ടലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന പ്രതി രണ്ട് മൊബൈല്‍ …

16 കാരി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: 16കാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു സോമേശ്വരയിലെ ശാന്തിയുടെ മകള്‍ സമന്‍വി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മാതാവും മൂത്ത സഹോദരിയും വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നത്. കുളിക്കാനായി പോകുന്നുവെന്ന് വീട്ടുകാരോടെ് പറഞ്ഞ ശേഷം കിടപ്പുമുറിയില്‍ പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നാട്ടുകാരുടെ സഹായത്തോടെ കതക് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് അകത്ത് തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. വിവരത്തെ തുടര്‍ന്ന് ഉള്ളാള്‍ പൊലീസ് സ്ഥലത്തെത്തി …

ദേശീയപാത: മൊഗ്രാൽ പുത്തൂരിലും നടപ്പാതയുടെ ഇന്റർലോക്ക് തകർന്നു

കാസർകോട് : ദേശീയപാതയുടെ മൊഗ്രാൽ പുത്തൂർ നടപ്പാതയിലെ ഇന്റർലോക്കുകൾ മിക്ക സ്ഥലങ്ങളിലും ഇളകിത്തു ടങ്ങി. മൊഗ്രാൽ പുത്തൂർ ടൗണിൽ ഇന്റർലോക്ക് ഇളകി കുഴി രൂപപ്പെട്ടത് കാൽനടയാത്രക്കാർക്ക് ദുരിതമായി. നടപ്പാതയിൽ ഇന്റർലോക്ക് പാകുമ്പോൾ തന്നെ നിർമ്മാണത്തിൽ അശാസ്ത്രിയതയുണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കട്ടിയിരുന്നു. കുഴിയെടുക്കാതെ ഇന്റർലോക്ക് പാകി നടപ്പാത ഉണ്ടാക്കുകയായിരുന്നു.ഇത് നടപ്പാതയുടെ പൂർണമായ തകർച്ചയ്ക്ക് കാരണമായി. കാസർകോട് ഭാഗത്തു ബസ്സുകൾ കയറിയതാണ് തകർച്ചയ്ക്ക് കാരണമായതെന്നു പറയുന്നു.നടപ്പാത നിർമ്മാണത്തിൽ വൻ അഴിമതി നടന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും …

വൈ.എം.കെ മെമ്മോറിയൽ അൽബിർ സ്കൂൾ പ്രവേശനോത്സവം ആവേശമായി

കാസര്‍കോട്: മാവിനക്കട്ട ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിയുടെ വൈ.എം.കെ മെമ്മോറിയൽ അൽബിർ സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അക്കാദമി ചെയർമാൻ ഡോ. ഇ. അബ്ദുള്ള കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. എൻ.പി.എം. സയ്യിദ് ജലാലുദ്ദീൻ തങ്ങൾ അൽബുഖാരി കുന്നുംങ്കൈ ആദ്യാക്ഷരം ചൊല്ലിക്കൊടുത്തു ഉദ്ഘാടനം ചെയ്തു.മത വിദ്യാഭ്യാസ രംഗത്ത് അൽബിർ സ്കൂളുകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏരെസലാം ശ്ലാഘ നീയമാണെന്ന് തങ്ങൾപറഞ്ഞു . ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ഇസ്‌ലാമിക മൂല്യങ്ങളും ധാർമിക ബോധവും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്ന അൽബിർ സ്കൂളുകളുടെ വിദ്യാഭ്യാസ രീതികൾ …

ഹൊസങ്കടിയിലെ ലോഡ്ജില്‍ റെയ്ഡ്; എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഹൊസങ്കടിയിലെ ഒരു ലോഡ്ജില്‍ മഞ്ചേശ്വരം പൊലീസ് നടത്തിയ റെയ്ഡില്‍ എംഡിഎംഎ യും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. പാവൂര്‍, മച്ചമ്പാടി പള്ളത്തെ ഗുഡ്ഡെഹൗസിലെ അഹമ്മദ് സൈഫുദ്ദീന്‍ (21), ഹൊസബെട്ടു, ഗുഡ്ഡഗേരി ഹൗസിലെ മുഹമ്മദ് മുസ്താഖ് (36) എന്നിവരെയാണ് മഞ്ചേശ്വരം എസ്‌ഐ കെ.ആര്‍ ഉമേശനും സംഘവും അറസ്റ്റ് ചെയ്തത്.ലോഡ്ജ് മുറിയിലെ കിടക്കയിലെ തലയണക്കടിയില്‍ സൂക്ഷിച്ചിരുന്ന 1.61 ഗ്രാം എംഡി എംഎയും 38.33 ഗ്രാം കഞ്ചാവും പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ലോഡ്ജ് മുറിയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. …

പള്ളിക്കരയിൽ കടലിൽ വീണുമരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, സംസ്കാരം ഇന്ന് നടക്കും

കാസർകോട്: പള്ളിക്കര കല്ലിങ്കാലിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങി മരിച്ച ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് നടക്കും. അപ്പു ടി എബ്രഹാം (20), അങ്കിത്(20) എന്നിവരാണ് മരിച്ചത്. ബാർ ജീവനക്കാരായിരുന്ന മറ്റു രണ്ടു സുഹൃത്തുക്കൾക്കൊപ്പം ജോലിക്കുശേഷം നാട് കാണാനിറങ്ങിയതിനിടയിലാണ് പള്ളിക്കരയിലെത്തിയത്.പള്ളിക്കര ചേറ്റുകുണ്ടിനും കല്ലിങ്കലിനും ഇടയിൽ ആളൊഴിഞ്ഞ കടൽത്തീരത്ത് ഇവർ കുളിക്കാൻ ഇറങ്ങുകയായിരുന്നു. അതിനിടെ അങ്കിതിനെയും അപ്പുവിനെയും കടലിൽ കാണാതായി. വിവരത്തെ തുടർന്ന് എത്തിയ നാട്ടുകാരും പോലീസും ഫയർഫോഴ്സും ഞായറാഴ്ച രാത്രി …

ഇന്നത്തെ പ്രധാന വാർത്തകൾ

​ ഫ്രാൻസിൽ ജി 7 ഉച്ചകോടി ആരംഭിക്കുന്നു.​ഫ്രാൻസിലെ എവിയാനിൽ ഇന്നുമുതൽ രണ്ട് ദിവസത്തെ ജി7 ഉച്ചകോടിക്ക് തുടക്കമാവുകയാണ്. ആഗോള സാമ്പത്തിക വളർച്ച, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രണങ്ങൾ, ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ഗ്ലോബൽ സൗത്തിന്റെ (വികസ്വര രാജ്യങ്ങളുടെ) ശബ്ദമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. യു.എസ് – ഇറാൻ സമാധാന നീക്കവും ക്രൂഡ് ഓയിൽ വിലയിടിവും.​ഹോർമൂസ് കടലിടുക്കിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ സുപ്രധാനമായ ഒരു ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഈ മേഖലയിലൂടെയുള്ള കപ്പൽ …