പ്രവാസികൾക്ക് പുനരധിവാസ പദ്ധതിയും ഇൻഷുറൻസ് പരിരക്ഷയും നടപ്പിലാക്കണം: നാഷണൽ പ്രവാസി ലീഗ്

കോഴിക്കോട്: വ ജോലി നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതിയും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും നടപ്പിലാക്കണമെന്ന് നാഷണൽ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഗൾഫിലെ യുദ്ധഭീതിയും സാമ്പത്തിക പ്രതിസന്ധിയും കാരണം എല്ലാം നഷ്ടപ്പെട്ട് പലരും തിരികെയെത്തിക്കൊണ്ടിരിക്കുന്നു.
ഇവർക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് കുടുംബശ്രീ മാതൃകയിൽ പദ്ധതി സംവിധാനങ്ങൾ ആവിഷ്കരിക്കണമെന്നും പ്രവാസി പെൻഷൻ അയ്യായിരം രൂപയായി വർദ്ധിപ്പിക്കണമെന്നും ക്ഷേമനിധിയിൽ ചേരുന്നതിന് നിർണ്ണയിച്ചിട്ടുള്ള അറുപത് വയസ്സ്
പ്രായപരിധി എടുത്ത് കളയണമെന്നും യോഗം ആവശ്യപ്പെട്ടു.സ്റ്റേറ്റ് കോ ഓർഡിനേറ്ററും നാഷണൽ ലീഗ് സ്റ്റേറ്റ് സെക്രട്ടറിയറ്റ് മെമ്പറുമായ ജയിംസ് കാഞ്ഞിരത്തിങ്കൽ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് ബഷീർ.ടി.അഹമദ് ബേപ്പൂർ അദ്ധ്യക്ഷത വഹിച്ചു.

സിദ്ദീഖ് പെരിന്തൽമണ്ണ, സലീം പാടത്ത്, റാഫി ഫറോക്ക്, മൂസ മലയിൽ, നിഷാൽ തറയങ്ങൽ
ജനറൽ സെക്രട്ടറി ബി.കെ.സാലിം ബേക്കൽ , ജാഫർ മേടപ്പിൽ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page