ഓപ്പറേഷൻ തൂഫാൻ: പട്ള സ്കൂളിനു സമീപം വൻ ലഹരിവേട്ട; കാറിൽ കടത്താൻ ശ്രമിച്ച 21,000 ത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കാസർകോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ റെയ്ഡിൽ പട്ളയിൽ വൻ ലഹരി വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 21,873 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. മധൂർ പട്‌ള ലക്ഷംവീട് കോളനിയിലെ കെ ഇബ്രാഹിം ബാത്ഷ(36) ആണ് അറസ്റ്റിലായത്. നിരോധിത പാൻമസാലയും കടത്താൻ ഉപയോഗിച്ച കാറും വിൽപ്പനയിലൂടെ ലഭിച്ച പണവും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെ വിദ്യാനഗർ സബ് ഇൻസ്പെക്ടർ എസ് അനൂപും സംഘവും നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ‘ഓപ്പറേഷൻ …

പടന്നയിലെ പൗര പ്രമുഖനും ജമാഅത്ത് പ്രസിഡണ്ടും മുസ്ലിം ലീഗിൻ്റെ ആദ്യ കാല സജീവ പ്രവർത്തകനുമായ കെ.സി മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

ചെറുവത്തൂർ: പടന്നയിലെ പൗര പ്രമുഖനും ജമാഅത്ത് പ്രസിഡണ്ടും മുസ്ലിം ലീഗിൻ്റെ ആദ്യ കാല സജീവ പ്രവർത്തകനുമായ കെ.സി മുഹമ്മദ് കുഞ്ഞി ഹാജി( 92 ) അന്തരിച്ചു. റഹ്മാനിയ്യ അഫ്‌സലുൽ ഉലമ അറബിക് കോളേജ് ചെയർമാൻ, സിദ്ദിഖ് മസ്ജിദ് പരിപാലന കമ്മിറ്റി ചെയർമാൻ, എം ആർ ഹൈസ്കൂൾ മാനേജിംഗ് കമ്മിറ്റിയംഗം, മസ്‌ലഹത്ത് കമ്മിറ്റി മെമ്പർ മെട്രോ ക്ലിനിക് ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. മുംബൈ പടന്ന മുസ്ലിം ജമാഅത്ത് കമ്മിറ്റി ദിർഘ കാല പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, …

പ്രശസ്ത ഭക്തിഗാന രചയിതാവ് ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

കോട്ടയം: പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ രചയിതാവുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി അന്തരിച്ചു. 77 വയസ്സായിരുന്നു. കോട്ടയം അടിച്ചിറയിലെ ധ്യാനകേന്ദ്രത്തിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ നടക്കും. വിന്‍സെന്‍ഷ്യന്‍ സഭ സെന്റ് ജോസഫ് പ്രോവിന്‍സ് അംഗവും വചനപ്രഘോഷകനും സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്നു. തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍, നിത്യത തീര്‍ക്കുന്ന നിമിഷങ്ങളില്‍, ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ, പിതാവേ അനന്ത നന്മയാകും തുടങ്ങി 700ല്‍ അധികം ഗാനങ്ങളുടെ രചയിതാവാണ്. വചനോത്സവം …

സാഫ് ഗെയിംസ്: സീനിയർ വനിതാ ഫുട്ബാൾകിരീടം: ടീം അംഗം മാളവിക യെ ജില്ലാ കളക്ടർ അനുമോദിച്ചു

കാസര്‍കോട്: സാഫ് ഗെയിംസ് സീനിയര്‍ വനിതാ ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിൽ കിരീടം നേടിയ ടീം അംഗം നീലേശ്വരത്തെ പി.മാളവികയെ ജില്ലാ കളക്ടർ അർജുൻപാണ്ഡ്യൻ പ്രശസ്തിപത്രം നൽകി അനുമോദിച്ചു. ആസ്ട്രേലിയയിൽ നടന്ന മത്സരത്തിലാണ് മാളവിക ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം കിരീടം നേടിയത് . തായിലൻഡില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാകപ്പിലും മാളവിക ഉൾപ്പെട്ട ഇന്ത്യന്‍ ടീം ജേതാക്കളായിരുന്നു. ഗോവയിൽ നടന്ന സാഫ് ക്വാർട്ടർ ഫൈനലിൽ മാളവിക ഒരുഗോൾ നേടുകയും മറ്റൊരു ഗോളിലേക്കുള്ള പെനാൽട്ടി കിക്കിന് വഴിയൊരുക്കുകയും ചെയ്ത മിന്നും …

ടിപ്പര്‍ ലോറിയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

വിജയപുര(കര്‍ണാടക): ടിപ്പര്‍ ലോറിയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുവാഹനങ്ങളുടെയും ഡ്രൈവറടക്കം മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. പത്തിലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ വിജയപുര ജില്ലയിലെ ചഡ്ചന താലൂക്കിലെ ലോണി ക്രോസിന് സമീപമാണ് അപകടം നടന്നത്. ടിപ്പര്‍ ലോറി ഡ്രൈവര്‍ അശോക് ഉതഗി, ഭാര്യ രാധാഭായ്, കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹനുമന്ത് ചല്‍വാഡി എന്നിവരാണ് മരിച്ചത്. ടിപ്പറിന്റെ ടയര്‍ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചുകയറുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും …

പ്രണയം നിരസിച്ചു; 16 കാരിയെ കുത്തി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് 16 കാരിയെ കുത്തി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശിനിയായ 16 കാരിയാണ് അക്രമത്തിന് ഇരയായത്. പനവൂര്‍ സ്വദേശിയായ ഫഹദാണ് അക്രമം നടത്തിയത്. പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് കാറിലെത്തിയ പ്രതിയെ പെണ്‍കുട്ടിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. നെടുവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം വര്‍ഷ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുവെച്ച് കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. …

ഭക്തരുടെ പെരുമാറ്റം വില്ലനായി; കൊട്ടിയൂരിൽ ആനകൾ കൊമ്പുകോർത്തു

കൊട്ടിയൂര്‍: ഭക്തജനങ്ങളുടെ അസഹ്യമായ പെരുമാറ്റത്തെ തുടര്‍ന്ന് കൊട്ടിയൂരില്‍ ആനകള്‍ കൊമ്പുകോര്‍ത്തത് പരിഭ്രാന്തി പരത്തി. കൊട്ടിയൂരിൽ പാര്‍വ്വതി ദേവിയുടെ തിടമ്പ് എടുക്കുന്ന തക്കാവിള വിഷ്ണു നാരായണന്‍ എന്ന ആനയും പെരുമാളിന്റെ തിടമ്പേറ്റുന്ന കൊടുമണ്‍ ശിവനുമാണ് പരസ്പരം കുത്തി പരിക്കേല്‍പ്പിച്ചത്.രണ്ട് ആനകളെയും കൊട്ടിയൂര്‍ ദേവസ്ഥാനത്തിന് സമീപം ഒറ്റപിലക്ക് അടുത്തുള്ള കുറിച്യരുടെ കയ്യാലക്ക് പുറകിലാണ് എഴുന്നെള്ളിപ്പില്ലാത്ത സമയം തളക്കാറ്. ഇന്ന് (ചൊവ്വ)രാവിലെ ഒമ്പത് മണിയോടെ ഇവിടെ വെച്ചാണ് ആനകള്‍ പരസ്പരം കുത്തിയത്. തുടര്‍ന്ന് പാപ്പാന്‍മാര്‍ ഏറെ പണിപ്പെട്ടാണ് ആനകളെ ശാന്തരാക്കിയത്.അന്യ സംസ്ഥാനങ്ങളിൽ …

ഓട്ടോയില്‍ കടത്തിയ എം ഡി എം എയുമായി അജാനൂര്‍, കാസര്‍കോട് സ്വദേശികള്‍ കുമ്പളയിൽ അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന എം ഡി എം എയുമായി രണ്ടുപേരെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്, അജാനൂര്‍, വളപ്പില്‍ ഹൗസിലെ സായന്ത് (29) ,കാസര്‍കോട് കടപ്പുറം, വടക്കേ വീട്ടില്‍ ലാലു (46) എന്നിവരെയാണ് കുമ്പള എസ് ഐ പി പി ഷമീലും സംഘവും അറസ്റ്റു ചെയ്തത്. ഇന്ന് (ചൊവ്വ) പുലര്‍ച്ചെ ഒരു മണിയോടെ കുമ്പള ജുമാമസ്ജിദിനു സമീപത്ത് ഓട്ടോ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 0.260 എം ഡി എം എ കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു.

പാനൂരിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം

തലശ്ശേരി: പാനൂർ കള്ള്ഷാപ്പിന് സമീപം യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. ചെണ്ടയാട് കുന്നുമ്മല്‍ പുളിയുള്ള പറമ്പത്ത് അഭിജിത്തി (28) നാണ് വെട്ടേറ്റത്. സംഭവത്തിൽ വരപ്രയിലെ അശോകനെതിരെ പാനൂര്‍ പൊലീസ് കേസെടുത്തു. മിനിഞ്ഞാന്ന് മൊകേരി വരപ്ര കുന്നുമ്മല്‍ കള്ളുഷാപ്പിന് സമീപം വെച്ചാണ് സംഭവം. മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് അശോകന്‍ കൊടുവാളുകൊണ്ട് തലക്ക് വെട്ടുകയായിരുന്നു. വീണ്ടും വെട്ടിയപ്പോള്‍ അഭിജിത്ത് ഒഴിഞ്ഞുമാറിയതിനാല്‍ വെട്ട് കൈയില്‍ കൊള്ളുകയുമായിരുന്നു. ഒഴിഞ്ഞുമാറിയില്ലായിരുന്നെങ്കില്‍ തലക്ക് വെട്ടുകൊണ്ട് മരണം വരെ സംഭവിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഷാങ്ഹായ് നഗരത്തിലെ രണ്ടു വിസ്മയങ്ങൾ – ഷുജിയാജിയോവിലെ ജല നഗരവുംഷാങ്ഹായ് നഗരത്തിലെ അക്രോബാറ്റിക് ഷോയും

കൊടക്കാട് നാരായണൻ ഷാങ്ഹായുടെ തിരക്കേറിയ നഗരഹൃദയത്തിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്ത് ഞങ്ങൾ എത്തിയത് പുരാതന ജലനഗരമായ ഷുജിയാജിയോവിൽ.കൽപ്പാലങ്ങളും ഇടുങ്ങിയ കനാലുകളും തുഴഞ്ഞുനീങ്ങുന്ന ചെറുവഞ്ചികളും നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന വീടുകളും ചേർന്ന് ചിത്രകാരന്റെ ക്യാൻവാസ് പോലെ മനോഹരമായ കാഴ്ച. നമ്മുടെ കുമരകവും ആലപ്പുഴ കായലും കാസർകോട്ടുകാരുടെ ഇടയിലെക്കാടും വലിയ പറമ്പും പോലെ രമണീയം.ഷുജിയാജിയോവിലെ കനാലുകൾക്കരികിലൂടെ നടക്കുമ്പോൾ കേരളത്തിലെ ശാന്തമായ പ്രഭാതങ്ങളാണ് ഓർമ്മയിലോടിയെത്തിയത്.. ജലപാതകളിലൂടെ നീങ്ങുന്ന വഞ്ചികൾ കാണുമ്പോൾ കോട്ടപ്പുറത്തെ കെട്ടുവള്ളങ്ങളുടെ മന്ദഗതിയിലുള്ള യാത്ര മനസ്സിൽ …

ആൾക്കാർ നോക്കി നിൽക്കെ കാമുകൻ കയ്യേറ്റം ചെയ്തു; കാമുകി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ

തലശ്ശേരി:പാനൂര്‍ ബസ്സ്റ്റാന്റില്‍ വച്ച് കാമുകന്‍ അടിച്ച മാനസിക വിഷമത്തില്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. മൊകേരി വെള്ളങ്ങാട് കുട്ടപീടികയിലെ 28 കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ കാമുകനായ മാനേക്കരയിലെ ശരണിനെതിരെ പാനൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് തലശേരി പഴയ ബസ്സ്റ്റാന്റില്‍ വച്ച് ശരണ്‍ യുവതിയെ കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ മാനസിക വിഷമത്തില്‍ വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

വാഹനാപകടത്തിൽ പരിക്കേറ്റ വ്യാപാരി മരിച്ചു

തളിപ്പറമ്പ്: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന വ്യാപാരി മരിച്ചു. കടന്നപ്പള്ളി സ്വദേശിയും നരിക്കോട് താമസക്കാരനുമായ കെ. ഹംസ(60) ആണ് ഇന്ന് (ചൊവ്വ)പുലര്‍ച്ചെ മരിച്ചത്. കുപ്പത്തെ സിമന്റ് വ്യാപാരിയാണ്. ഏഴ് മാസം മുമ്പ് നരിക്കോട് വെച്ച് നടന്ന ബൈക്ക് അപകടത്തില്‍ ഗുരുതരമായ പരിക്കുകളോടെ ചികില്‍സയിലായിരുന്നു. ഹംസ സഞ്ചരിച്ച സ്‌കൂട്ടിയുടെ പിറകില്‍ മറ്റൊരു സ്‌കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ട് മാസം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗ്ളൂരുവിലും ചികില്‍സ നടത്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.ഭാര്യ: പി.കെ. അലീമ. മക്കള്‍: ഷമീം, ഷംഷാദ്, ഷംസീര്‍, …

യുവാവ് നിർത്തിയിട്ട ലോറിയിൽ മരിച്ച നിലയിൽ

പയ്യന്നൂർ:യുവാവിനെ ലോറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അഴീക്കോട് കൊട്ടാരത്തുമ്പാറയിലെ മുണ്ടച്ചാലി ശ്യാം (38) ആണ് മരിച്ചത്. അഴീക്കോട് മൂന്നുനിരത്തിലെ നിക്ഷാന്‍ ഇലക്‌ട്രോണിക്‌സ് ഗോഡൗണിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയുടെ ക്യാബിനിലാണ് ശ്യാമിനെ അബോധാവസ്ഥയിൽ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.മുണ്ടച്ചാലി സോമന്റെയും അനിലയുടെയും മകനാണ്. ഭാര്യ: അനുശ്രീ. മകള്‍: അവന്തിക. സഹോദരി: ഷാലിമ.

ആരിക്കാടി കോട്ട: വികസന പ്രതീക്ഷയിൽ നാട്ടുകാർ

കാസർകോട്: കുമ്പള പഞ്ചായത്തിൽ ടൂറിസം വികസനത്തിന് ഏറെ സാധ്യതയുള്ള ആരിക്കാടി കോട്ട വികസന പ്രതീക്ഷയിൽ നാട്ടുകാർ. കോട്ടയിൽ ജില്ലാ കലക്ടർ രണ്ടു തവണ സന്ദർശനം നടത്തിയതോടെയാണ് പ്രതീക്ഷയ്ക്ക് ശക്തിയേറിയത് . കോട്ടയുടെ ഒരു ഭാഗം സ്വകാര്യ വ്യക്തി കയ്യേറിയത് ഉൾപ്പെടെ നേരത്തെ വാർത്തയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കോട്ടയുടെ ഒരു ഭാഗം ദേശീയപാത അതോറിറ്റി ഏറ്റെടുത്തിരുന്നു. ശേഷിക്കുന്ന ഒരേക്കറോളം വരുന്ന സ്ഥലത്താണ് ആരിക്കാട്ടി കോട്ട ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ചെർക്കളം അബ്ദുള്ള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരിക്കെ ആരിക്കാടി …

കഫ് സിറപ്പുകള്‍ വേണമെങ്കില്‍ ഇനി ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കഫ് സിറപ്പുകള്‍ ഉള്‍പ്പെടെയുള്ള സിറപ്പുകളുടെ വില്‍പ്പന നിയന്ത്രിക്കുന്ന നിയമങ്ങള്‍ കേന്ദ്രം കര്‍ശനമാക്കി. 1945 ലെ ഡ്രഗ്‌സ് നിയമങ്ങളില്‍ പുതിയ ഭേദഗതി വരുത്തി. ഫാര്‍മസികളില്‍ നിന്ന് അത്തരം മരുന്നുകള്‍ വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ ഡോക്ടറുടെ കുറിപ്പടി വാങ്ങണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്. മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് വ്യാജ ചുമ സിറപ്പുകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ജൂണ്‍ 9-ന് കേന്ദ്ര സര്‍ക്കാര്‍ 1945-ലെ ഡ്രഗ്‌സ് റൂള്‍സിലെ ഷെഡ്യൂള്‍ കെ-യില്‍ നിന്ന് ‘സിറപ്പ്’ എന്ന വിഭാഗത്തെ …

തുരുത്തി എം.എം.എ. യു.പി. സ്കൂൾ ഒ.എസ്.എ.യ്ക്ക് പുതിയ നേതൃത്വം

കാസർകോട്:സമൂഹത്തിന് അനേകം പ്രതിഭകളെ സമ്മാനിച്ച തുരുത്തി എം.എം.എ. യു.പി. സ്കൂൾ 85-ാം വാർഷിക നിറവിൽ ആഘോഷ പശ്ചാത്തലത്തിൽ സ്കൂൾ അങ്കണത്തിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ ബോഡി യോഗം ചേർന്നു. മുഹമ്മദ് കുഞ്ഞ് കെ.കെ.പി. പ്രാർത്ഥന നടത്തി.സ്കൂൾ മാനേജർ അഷ്റഫ് ടി.കെ. സ്വാഗതം പറഞ്ഞു. മാനേജിംഗ് കമ്മിറ്റി ഭാരവാഹി അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി പ്രതിനിധി ടി.പി. ഷാഫി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി അബൂബക്കർ എ.എ. (പ്രസി), അബൂബക്കർ ടി.എച്ച്. (ജനറൽ സെക്ര.), …

പവര്‍കട്ട് കാരണം പ്രിയ മീനുകള്‍ ചത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

ലഖ്‌നൗ: പവര്‍കട്ടിന് പിന്നാലെ അക്വേറിയത്തിലെ മീനുകള്‍ ചത്തതില്‍ മനംനൊന്ത് യുപിയില്‍ ഒരു യുവാവ് ജീവനൊടുക്കി. കാണ്‍പൂര്‍ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 22 കാരനായ കൃഷ്ണ കാന്താണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച യുപി കാണ്‍പൂരില്‍ മണിക്കൂറുകളോളം നീണ്ട പവര്‍കട്ടുണ്ടായിരുന്നു. അത് കാരണം അക്വേറിയ ടാങ്കിലേക്ക് ഓക്‌സിജനെത്തിക്കാനുള്ള ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല. അക്വേറിയത്തെ ഏറെ ശ്രദ്ധയോടെ പരിപാലിച്ച യുവാവ് പവര്‍കട്ട് വന്നതോടെ ആശങ്കയിലായി. വൈദ്യുതി തടസ്സപ്പെട്ടതിനാല്‍ അക്വേറിയത്തിലെ എയര്‍ പമ്പ് നിലച്ചു. ഇത് മത്സ്യങ്ങള്‍ …

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണം; മുസ്‌ലിം യൂത്ത് ലീഗ് മന്ത്രിക്ക് നിവേദനം നല്‍കി

കാസര്‍കോട്: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മന്ത്രി കെ.എം ഷാജിക്ക് നിവേദനം നല്‍കി. നിലവിലെ മാനദണ്ഡമനുസരിച്ച് വീടുകളില്‍ എ.സി ഉള്ളവരുടെയും വീടിന്റെ വിസ്തീര്‍ണ്ണം രണ്ടായിരം സ്ക്വയര്‍ ഫീറ്റ് ഉള്ളവരുടെയും പെന്‍ഷന്‍ അപേക്ഷ തള്ളുകയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യുന്നത്. ഇത് യാതൊരു വരുമാന മാര്‍ഗ്ഗവും ഇല്ലാത്ത വിധവകളെ അടക്കം ബാധിക്കുകയാണ്. എ.സിയുടെ കാര്യത്തില്‍ ഇളവ് നല്‍കുന്ന കാര്യം ആലോചനയിലുണ്ടെന്നും വീടിന്റെ വിസ്തീര്‍ണ്ണത്തില്‍ കൂടുതല്‍ പഠിച്ച് തീരുമാനം കൈക്കൊള്ളുമെന്നും …