കാസര്‍കോട്: ഹൊസങ്കടിയിലെ ഒരു ലോഡ്ജില്‍ മഞ്ചേശ്വരം പൊലീസ് നടത്തിയ റെയ്ഡില്‍ എംഡിഎംഎ യും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. പാവൂര്‍, മച്ചമ്പാടി പള്ളത്തെ ഗുഡ്ഡെഹൗസിലെ അഹമ്മദ് സൈഫുദ്ദീന്‍ (21), ഹൊസബെട്ടു, ഗുഡ്ഡഗേരി ഹൗസിലെ മുഹമ്മദ് മുസ്താഖ് (36) എന്നിവരെയാണ് മഞ്ചേശ്വരം എസ്‌ഐ കെ.ആര്‍ ഉമേശനും സംഘവും അറസ്റ്റ് ചെയ്തത്.
ലോഡ്ജ് മുറിയിലെ കിടക്കയിലെ തലയണക്കടിയില്‍ സൂക്ഷിച്ചിരുന്ന 1.61 ഗ്രാം എംഡി എംഎയും 38.33 ഗ്രാം കഞ്ചാവും പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ലോഡ്ജ് മുറിയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായ അഹമ്മദ് സൈഫുദ്ദീനെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ നേരത്തെ രണ്ട് കേസുകള്‍ ഉള്ളതായി പൊലീസ് അറിയിച്ചു. ഒരു കേസ് എം ഡി എം എ ഉപയോഗിച്ചതിനും മറ്റൊന്ന് കൈവശം വച്ചതിനുമാണെന്ന് കൂട്ടിച്ചേര്‍ത്തു.






