ജോലിയില്‍ നിന്നു ഒഴിവാക്കിയ വിരോധം; ഹോട്ടലില്‍ അതിക്രമിച്ചു കടന്ന് അരലക്ഷത്തിന്റെ കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ജോലിയില്‍നിന്ന് ഒഴിവാക്കിയതിനുള്ള വിരോധത്തെ തുടര്‍ന്നാണെന്നു പറയുന്നു , ഹോട്ടലില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തിയ യുവാവ് അറസ്റ്റില്‍. മംഗല്‍പാടി, ബേക്കൂറിലെ അഷ്‌റഫ് അലി (40)യെ ആണ് കുമ്പള എസ് ഐ ഗണേശനും സംഘവും അറസ്റ്റ് ചെയ്തത്. ഉദ്യാവറിലെ അബ്ബാസിന്റെ ഉടമസ്ഥതയില്‍ ബന്തിയോട്ടുള്ള ‘ഇറാനി അബ്ബാസ്
കബാബ് ‘ ഹോട്ടലിലെ മുന്‍ തൊഴിലാളിയാണ് അറസ്റ്റിലായ അഷ്‌റഫ് അലി. ഇയാളെ അടുത്തിടെ ജോലിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന്റെ വിരോധത്തില്‍ ശനിയാഴ്ച രാത്രി ഹോട്ടലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന പ്രതി രണ്ട് മൊബൈല്‍ ഫോണുകള്‍, മിക്‌സി, കുക്കര്‍, അഞ്ച് സ്റ്റീല്‍ ഡ്രം എന്നിവ കവര്‍ച്ച ചെയ്യുകയായിരുന്നു വെന്ന് പൊലീസ് പറഞ്ഞു. 53,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page