വൈ.എം.കെ മെമ്മോറിയൽ അൽബിർ സ്കൂൾ പ്രവേശനോത്സവം ആവേശമായി

കാസര്‍കോട്: മാവിനക്കട്ട ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിയുടെ വൈ.എം.കെ മെമ്മോറിയൽ അൽബിർ സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
അക്കാദമി ചെയർമാൻ ഡോ. ഇ. അബ്ദുള്ള കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. എൻ.പി.എം. സയ്യിദ് ജലാലുദ്ദീൻ തങ്ങൾ അൽബുഖാരി കുന്നുംങ്കൈ ആദ്യാക്ഷരം ചൊല്ലിക്കൊടുത്തു ഉദ്ഘാടനം ചെയ്തു.
മത വിദ്യാഭ്യാസ രംഗത്ത് അൽബിർ സ്കൂളുകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏരെസലാം ശ്ലാഘ നീയമാണെന്ന് തങ്ങൾപറഞ്ഞു . ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ഇസ്‌ലാമിക മൂല്യങ്ങളും ധാർമിക ബോധവും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്ന അൽബിർ സ്കൂളുകളുടെ വിദ്യാഭ്യാസ രീതികൾ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയ്ക്ക് അറിവിനൊപ്പം നല്ല സ്വഭാവവും സംസ്കാരവും പകർന്നു നൽകുന്ന ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എതിർത്തോട് ഖത്തീബ് അബ്ദുൽ നാസർ യമാനി മുഖ്യാതിഥിയായിരുന്നു. അധ്യാപകർക്കും
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവേശം പകരുന്ന വിവിധ പരിപാടികളോടെയാണ് പ്രവേശനോത്സവം നടന്നത്. കോർഡിനേറ്റർ ഹാഫിസ് സവാദ് വാഫി, ഖലീൽ ആലംങ്കോൾ, കരീം മാവിനക്കട്ട, ഹൈദർ മാവിനക്കട്ടപ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page