ദേശീയപാത: മൊഗ്രാൽ പുത്തൂരിലും നടപ്പാതയുടെ ഇന്റർലോക്ക് തകർന്നു

കാസർകോട് : ദേശീയപാതയുടെ മൊഗ്രാൽ പുത്തൂർ നടപ്പാതയിലെ ഇന്റർലോക്കുകൾ മിക്ക സ്ഥലങ്ങളിലും ഇളകിത്തു ടങ്ങി. മൊഗ്രാൽ പുത്തൂർ ടൗണിൽ ഇന്റർലോക്ക് ഇളകി കുഴി രൂപപ്പെട്ടത് കാൽനടയാത്രക്കാർക്ക് ദുരിതമായി.

നടപ്പാതയിൽ ഇന്റർലോക്ക് പാകുമ്പോൾ തന്നെ നിർമ്മാണത്തിൽ അശാസ്ത്രിയതയുണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കട്ടിയിരുന്നു. കുഴിയെടുക്കാതെ ഇന്റർലോക്ക് പാകി നടപ്പാത ഉണ്ടാക്കുകയായിരുന്നു.ഇത് നടപ്പാതയുടെ പൂർണമായ തകർച്ചയ്ക്ക് കാരണമായി. കാസർകോട് ഭാഗത്തു ബസ്സുകൾ കയറിയതാണ് തകർച്ചയ്ക്ക് കാരണമായതെന്നു പറയുന്നു.
നടപ്പാത നിർമ്മാണത്തിൽ വൻ അഴിമതി നടന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page