കാസര്‍കോട്: കോഴിക്കോട് ഫാറൂഖ് കോളേജിലെ മുന്‍ പ്രൊഫസര്‍ പുത്തിഗെ, ബാഡൂര്‍ ചേക്കട്ടച്ചാല്‍ ഹൗസിലെ പ്രൊഫ. സിഎച്ച് യൂസഫ് (79) അന്തരിച്ചു. പരേതനായ സിഎച്ച് അബ്ദുള്ളയുടെ മകനാണ്.
ഫാറൂഖ് കോളേജില്‍ നിന്ന് വിരമിച്ചതിനു ശേഷം കാസര്‍കോട് സഅദിയ കോളേജ്, കുമ്പള കന്‍സ വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചു. പുത്തിഗെ മുഹിമ്മാത്ത് എജ്യുക്കേഷന്‍ സെന്റര്‍ ഓഡിറ്ററായും ബാഡൂര്‍ റഹ്‌മാനിയ ജുമാമസ്ജിദ് കമ്മിറ്റി ട്രഷററായും പ്രവര്‍ത്തിച്ചു. ഭാര്യ: മറിയം (മുഗു). മക്കള്‍: സിഎച്ച് അബ്ദുല്‍ സമദ് (കുവൈത്ത്), സിഎച്ച് മുഹമ്മദ് ഷഫീഖ് (ഖത്തര്‍), സിഎച്ച് സമീറ. സഹോദരങ്ങള്‍: പരേതരായ സിഎച്ച് അബ്ദുല്‍ഖാദര്‍ ഹാജി, സിഎച്ച് ഇബ്രാഹിം ഹാജി, സിഎച്ച് ആയിഷ, സിഎച്ച് അബ്ദുല്‍ റഹ്‌മാന്‍, സിഎച്ച് മുഹമ്മദ്, സിഎച്ച് അബൂബക്കര്‍ (എഞ്ചിനീയര്‍), സിഎച്ച് അബ്ദുല്‍ ഹമീദ്, സിഎച്ച് ഹസൈനാര്‍.






