കാസര്‍കോട്: പനത്തടി സ്വദേശിയായ യുവാവിനെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ചാമുണ്ഡിക്കുന്ന് പുളിക്കടവ് വെള്ളാവൂര്‍ വീട്ടില്‍ ഹരീഷ് കുമാര്‍ (36) ആണ് മരിച്ചത്.
ഒമാനിലെ ബൂഅലിയിലെ ഒരു കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചേ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹൃദയഭേദകമായ ഈ കുറിപ്പ് മസ്‌ക്കറ്റിലെ സാമൂഹ്യപ്രവര്‍ത്തകന്‍ ഇബ്രാഹിം ഒറ്റപ്പാലം തന്റെ ഫേസ് ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ‘അമ്മേ ബോഡി നാട്ടില്‍ കൊണ്ടുപോകേണ്ട, ഇവിടെ കോളേജില്‍ പഠിക്കന്‍ കൊടുത്തേര്..’ ഈ കുറിപ്പ് പ്രവാസലോകത്ത് ഏറെ ചര്‍ച്ചയായി. കെഎംസിസി കെയര്‍ വിങിന്റെ നേതൃത്വത്തില്‍ ഹരീഷിന്റെ മരണാനന്തര നടപടികള്‍ പുരോഗമിച്ചുവരികയാണ്. പുളിക്കടവിലെ മോഹനന്റെയും ജയശ്രീയുടെയും മകനാണ്.








