മുന്‍ എം പി രാമണ്ണ റൈയുടെ സഹോദരി ഇന്ദിരാ റൈ അന്തരിച്ചു

കാസര്‍കോട്: സി പി എം നേതാവും മുന്‍ എം പിയുമായിരുന്ന എം രാമണ്ണ റൈയുടെ സഹോദരിയും കുംബഡാജെ, പുത്രക്കളയിലെ പരേതനായ രാഘവ റൈയുടെ ഭാര്യയുമായ ഇന്ദിരാ റൈ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തിനു ചികിത്സയിലായിരുന്നു. നേരത്തെ കുംബഡാജെ പഞ്ചായത്ത് അംഗമായിരുന്നു. മക്കള്‍: വിശാലാക്ഷപുത്രക്കള (റിട്ട. അധ്യാപകന്‍ ഗോപാലകൃഷ്ണ സ്‌കൂള്‍ കൂഡ്ലു), എം അശോകന്‍ (റിട്ട. മാനേജര്‍ കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക്), സന്തോഷ് റൈ, ജയശ്രീ ആള്‍വ. മരുമക്കള്‍: സുരേന്ദ്ര ആള്‍വ, കെ ശ്രീലത (അധ്യാപിക), പ്രവീണ കുമാരി. മറ്റു സഹോദരങ്ങള്‍: സഞ്ജീവി ഭണ്ഡാരി (കെമ്മാറ, ഉപ്പിനങ്ങാടി), പരേതരായ ബാലകൃഷ്ണ റൈ, ഉമാവതി ഷെട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page