16 കാരി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: 16കാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു സോമേശ്വരയിലെ ശാന്തിയുടെ മകള്‍ സമന്‍വി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മാതാവും മൂത്ത സഹോദരിയും വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നത്. കുളിക്കാനായി പോകുന്നുവെന്ന് വീട്ടുകാരോടെ് പറഞ്ഞ ശേഷം കിടപ്പുമുറിയില്‍ പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നാട്ടുകാരുടെ സഹായത്തോടെ കതക് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് അകത്ത് തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. വിവരത്തെ തുടര്‍ന്ന് ഉള്ളാള്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. വീട്ടില്‍നിന്നും ആത്മഹത്യാകുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഒന്നാംവര്‍ഷ പിയുസി വിദ്യാര്‍ഥിനിയായ സമന്‍വി പഠിക്കാന്‍ ഏറെ മിടുക്കിയാണെന്ന് വീട്ടുകാര്‍ പറയുന്നു. മരണത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page