പടന്നയിലെ പൗര പ്രമുഖനും ജമാഅത്ത് പ്രസിഡണ്ടും മുസ്ലിം ലീഗിൻ്റെ ആദ്യ കാല സജീവ പ്രവർത്തകനുമായ കെ.സി മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

ചെറുവത്തൂർ: പടന്നയിലെ പൗര പ്രമുഖനും ജമാഅത്ത് പ്രസിഡണ്ടും മുസ്ലിം ലീഗിൻ്റെ ആദ്യ കാല സജീവ പ്രവർത്തകനുമായ കെ.സി മുഹമ്മദ് കുഞ്ഞി ഹാജി( 92 ) അന്തരിച്ചു. റഹ്മാനിയ്യ അഫ്‌സലുൽ ഉലമ അറബിക് കോളേജ് ചെയർമാൻ, സിദ്ദിഖ് മസ്ജിദ് പരിപാലന കമ്മിറ്റി ചെയർമാൻ, എം ആർ ഹൈസ്കൂൾ മാനേജിംഗ് കമ്മിറ്റിയംഗം, മസ്‌ലഹത്ത് കമ്മിറ്റി മെമ്പർ മെട്രോ ക്ലിനിക് ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. മുംബൈ പടന്ന മുസ്ലിം ജമാഅത്ത് കമ്മിറ്റി ദിർഘ കാല പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുംബൈയിലെ കഫേ ബി.ബി.സി ഉടമയായിരുന്നു. ഭാര്യ: പരേതയായ സാറു ഹജ്ജുമ്മ. മക്കൾ: ഷറഫുദ്ദീൻ ( കഫേ ബി.ബി സി, മുംബൈ ) ആയിഷ, നഫീസത്ത്, ഖദീജ, പരേതനായ അബ്ദുൾ ലത്തീഫ്. മരുമക്കൾ: ടിപികെ അബ്ദുള്ള, തൃക്കരിപ്പൂർ പി.വി ഇബ്രാഹിം കുട്ടി(മുംബൈ ), സി ഹാമിദ് തൃക്കരിപ്പൂർ, സുഹ്‌റ തൃക്കരിപ്പൂർ, ആമിന കാടങ്കോട്. സഹോദരങ്ങൾ: സുഹ്‌റ ബിച്ചാരക്കടവ്, പരേതരായ ഹംസൻ ഹാജി, നഫീസത്ത്, റാഹിയ, പാത്തൂട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page