പ്രണയം നിരസിച്ചു; 16 കാരിയെ കുത്തി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് 16 കാരിയെ കുത്തി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശിനിയായ 16 കാരിയാണ് അക്രമത്തിന് ഇരയായത്. പനവൂര്‍ സ്വദേശിയായ ഫഹദാണ് അക്രമം നടത്തിയത്. പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് കാറിലെത്തിയ പ്രതിയെ പെണ്‍കുട്ടിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. നെടുവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം വര്‍ഷ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുവെച്ച് കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page