ടിപ്പര്‍ ലോറിയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

വിജയപുര(കര്‍ണാടക): ടിപ്പര്‍ ലോറിയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുവാഹനങ്ങളുടെയും ഡ്രൈവറടക്കം മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. പത്തിലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ വിജയപുര ജില്ലയിലെ ചഡ്ചന താലൂക്കിലെ ലോണി ക്രോസിന് സമീപമാണ് അപകടം നടന്നത്. ടിപ്പര്‍ ലോറി ഡ്രൈവര്‍ അശോക് ഉതഗി, ഭാര്യ രാധാഭായ്, കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹനുമന്ത് ചല്‍വാഡി എന്നിവരാണ് മരിച്ചത്. ടിപ്പറിന്റെ ടയര്‍ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചുകയറുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രികളിലെത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page