പവര്‍കട്ട് കാരണം പ്രിയ മീനുകള്‍ ചത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

ലഖ്‌നൗ: പവര്‍കട്ടിന് പിന്നാലെ അക്വേറിയത്തിലെ മീനുകള്‍ ചത്തതില്‍ മനംനൊന്ത് യുപിയില്‍ ഒരു യുവാവ് ജീവനൊടുക്കി. കാണ്‍പൂര്‍ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 22 കാരനായ കൃഷ്ണ കാന്താണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച യുപി കാണ്‍പൂരില്‍ മണിക്കൂറുകളോളം നീണ്ട പവര്‍കട്ടുണ്ടായിരുന്നു. അത് കാരണം അക്വേറിയ ടാങ്കിലേക്ക് ഓക്‌സിജനെത്തിക്കാനുള്ള ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല. അക്വേറിയത്തെ ഏറെ ശ്രദ്ധയോടെ പരിപാലിച്ച യുവാവ് പവര്‍കട്ട് വന്നതോടെ ആശങ്കയിലായി. വൈദ്യുതി തടസ്സപ്പെട്ടതിനാല്‍ അക്വേറിയത്തിലെ എയര്‍ പമ്പ് നിലച്ചു. ഇത് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമായി. ജീവനെപോലെ കൊണ്ടു നടക്കുന്ന മീനുകളുടെ മരണം യുവാവിനെ വല്ലാതെ അസ്വസ്ഥനാക്കി. മനംനൊന്ത യുവാവ് മുറിയില്‍ കയറി വാതിലടച്ചിരുന്നു. പിറ്റേന്ന് ഏറെ വൈകിയിട്ടും യുവാവ് വാതില്‍ തുറക്കാതിരുന്നതിനാല്‍ വാതില്‍ തള്ളി തുറന്ന പിതാവ് കണ്ടത് കയറില്‍ തൂങ്ങിയ മകന്റെ ചേതനയറ്റ ശരീരം. മകന് മീനുകള്‍ ജീവനായിരുന്നെന്നും അവയുടെ മരണം താങ്ങാനാകാഞ്ഞതിനാലാണ് അവന്‍ ജീവനൊടുക്കിയതെന്നും യുവാവിന്റെ പിതാവ് രാകേഷ് പൊലീസിനോട് പറഞ്ഞു. കേവലം മീനുകള്‍ ചത്തതുകൊണ്ട് മാത്രം ഒരാള്‍ ജീവനൊടുക്കുമോ എന്ന സംശയം പൊലീസിനുണ്ട്. ഇതിന് പിന്നില്‍ മറ്റ് മാനസിക സങ്കീര്‍ണ്ണതകളോ കാരണങ്ങളോ ഉണ്ടോ എന്ന് കണ്ടെത്താന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page