തലശ്ശേരി:പാനൂര്‍ ബസ്സ്റ്റാന്റില്‍ വച്ച് കാമുകന്‍ അടിച്ച മാനസിക വിഷമത്തില്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. മൊകേരി വെള്ളങ്ങാട് കുട്ടപീടികയിലെ 28 കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ കാമുകനായ മാനേക്കരയിലെ ശരണിനെതിരെ പാനൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് തലശേരി പഴയ ബസ്സ്റ്റാന്റില്‍ വച്ച് ശരണ്‍ യുവതിയെ കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ മാനസിക വിഷമത്തില്‍ വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി.







