കാസര്‍കോട്: സാഫ് ഗെയിംസ് സീനിയര്‍ വനിതാ ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിൽ കിരീടം നേടിയ ടീം അംഗം നീലേശ്വരത്തെ പി.മാളവികയെ ജില്ലാ കളക്ടർ അർജുൻപാണ്ഡ്യൻ പ്രശസ്തിപത്രം നൽകി അനുമോദിച്ചു. ആസ്ട്രേലിയയിൽ നടന്ന മത്സരത്തിലാണ് മാളവിക ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം കിരീടം നേടിയത് . തായിലൻഡില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാകപ്പിലും മാളവിക ഉൾപ്പെട്ട ഇന്ത്യന്‍ ടീം ജേതാക്കളായിരുന്നു. ഗോവയിൽ നടന്ന സാഫ് ക്വാർട്ടർ ഫൈനലിൽ മാളവിക ഒരുഗോൾ നേടുകയും മറ്റൊരു ഗോളിലേക്കുള്ള പെനാൽട്ടി കിക്കിന് വഴിയൊരുക്കുകയും ചെയ്ത മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
ബങ്കളത്തെ പരേതനായ എം. പ്രസാദിന്റെയും എ. മിനിയുടെയും മകളാണ്. പരിശീലകന്‍ നിധീഷ് ബങ്കളത്തിന്റെ വുമണ്‍ ഫുട്ബോള്‍ ക്ലിനിക്കിലൂടെയാണ് ഫുട്ബോള്‍ ബാലപാഠങ്ങള്‍ പഠിച്ചെടുത്തത്. തൃശ്ശൂര്‍ കാര്‍മല്‍ കോളേജില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മാളവിക. 26 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിലെത്തിയ ഏക മലയാളിയാണ് മാളവിക. സാഫ് ഗെയിംസ് സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിനും കാസർകോടിൻ്റെ അഭിമാന താരം മാളവികയ്ക്കും ജില്ലാ കളക്ടർ അഭിനന്ദനങ്ങൾ നേർന്നു
മാളവികയോടൊപ്പം അമ്മ പി. മിനി കോച്ച് നിധീഷ് ബങ്കളം തുടങ്ങിയവരും ജില്ലാ കളക്ടറെ സന്ദർശിച്ചു.

കണ്ണൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡ്ഡിയ്ക്ക് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉപഹാരം നൽകുന്നു

ഭാരത് സെൻസസ് 2027 സെൽഫ് എന്യൂമറേഷൻ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻപാണ്ഡ്യൻ ഐ എ എസ് നിർവ്വഹിച്ചു. സെൻസസ് ഫ്ലോ ചാർട്ട് ജില്ലാ കളക്ടർ പ്രകാശനം ചെയ്തു
ഭാരത് സെൻസസ് 2027ൽ സ്വയം വിവരങ്ങൾ നൽകി ഞാൻ പങ്കാളിയായി :
വിഖ്യാത ശിൽപി കാനായി കുഞ്ഞിരാമൻ ;
രാജ്യത്തിൻ്റെ പുരോഗതിക്കു വേണ്ടിയുള്ള ദേശീയ കണക്കെടുപ്പിൽ എല്ലാവരും പങ്കാളികളാവുക

കാഞ്ഞങ്ങാട്: അതിയാമ്പൂരിലെ വീട്ടിലിരുന്ന് മൊബൈൽ ഫോണിൽ സെൻസസ് പോർട്ടലിൽ വിവരങ്ങൾ നൽകി വിഖ്യാതശിൽപ്പി
കാനായി കുഞ്ഞിരാമൻ ഡിജിറ്റൽ സെൻസസിന് തുടക്കം കുറിച്ചു. വീട്, കുടിവെള്ളം, ശുചിത്വം ,ആസ്തി തുടങ്ങിയ
34 ചോദ്യങ്ങൾക്ക് ഡിജിറ്റലായി ഉത്തരം നൽകുന്ന സെൻസസ് സെൽഫ് എന്യുമറേഷൻ നടത്തിയാണ് വിവരങ്ങൾ രേഖപ്പടുത്തിയത്. കാനായിയുടെ ഭാര്യ നളിനി കാനായി ഒപ്പമുണ്ടായിരുന്നു.
സെൻസസ് ഓപറേഷൻ ഡയറക്ടറേറ്റിൽ നിന്നുള്ള ജില്ലാ കോർഡിനേറ്റർ രാജ്കുമാർ സ്വയം വിവരം രേഖപ്പെടുത്തുന്നതിന് സാങ്കേതിക പിന്തുണ നൽകി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഹൊസ്ദുർഗ് താലൂക്ക് ജൂനിയർ സൂപ്രണ്ട് പിവി തുളസിരാജ്, കളക്ട്രേറ്റ് സെൻസസ് വിഭാഗത്തിലെപി. രാഗേഷ് , എന്നിവരും രാജേഷ് അതിയാമ്പൂരും വീട്ടിലെത്തിയിരുന്നു
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പൊതുജനങ്ങൾക്ക് പങ്കാളികളാകാൻ സാധിക്കുന്ന ‘സെൽഫ് എന്യൂമറേഷൻ’ പോർട്ടൽ ഈ സെൻസസിന്റെ ഒരു പ്രധാന സവിശേഷതയാണ്.
പൊതുജനങ്ങൾക്ക് സെൻസസ് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ തങ്ങളുടെ വിവരങ്ങൾ സ്വന്തമായി (ഡിജിറ്റൽ പോർട്ടൽ വഴി) രേഖപ്പെടുത്താനുള്ള സൗകര്യമാണിത്.
ഈ പ്രക്രിയ ഇന്ന് (2026 ജൂൺ 16 )മുതൽ ജൂൺ 30 വരെയാണ് നടക്കുക.
സെൽഫ് എന്യൂമറേഷൻ ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ ഒരു പ്രത്യേക പോർട്ടൽ ഒരുക്കിയിട്ടുണ്ട്: https://se.census.gov.in/.
ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കുമായി 1855 എന്ന ടോൾ-ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
‘നമ്മുടെ സെൻസസ്, നമ്മുടെ വികസനം എന്ന സന്ദേശവുമായാണ് ഇത്തവണത്തെ സെൻസസ് ക്യാമ്പയിൻ . ജനങ്ങളുടെ ക്ഷേമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് ലോഗോയിലെ ജനഗണന സേ ജൻ കല്യാൺ (ജനസംഖ്യാ കണക്കെടുപ്പിലൂടെ ജനക്ഷേമം) എന്ന വചനം വ്യക്തമാക്കുന്നു.
സെൻസസ് നടപടികൾ പ്രധാനമായും രണ്ട് ഘട്ടങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്:
സെൽഫ് എന്യൂമറേഷൻ
പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള അവസരമാണ്.
ഇന്ന് മുതൽ ഈ മാസം 30 വരെയാണ് സെൽഫ് എന്യുമറേഷൻ .
രണ്ടാം ഘട്ടത്തിൽ
ജൂലൈ 1 മുതൽ ജൂലൈ 30 വരെ.
വീടുകളുടെ വിവരശേഖരണവും പട്ടിക തയ്യാറാക്കലുമാണ്.








