പയ്യന്നൂർ:യുവാവിനെ ലോറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അഴീക്കോട് കൊട്ടാരത്തുമ്പാറയിലെ മുണ്ടച്ചാലി ശ്യാം (38) ആണ് മരിച്ചത്. അഴീക്കോട് മൂന്നുനിരത്തിലെ നിക്ഷാന്‍ ഇലക്‌ട്രോണിക്‌സ് ഗോഡൗണിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയുടെ ക്യാബിനിലാണ് ശ്യാമിനെ അബോധാവസ്ഥയിൽ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
മുണ്ടച്ചാലി സോമന്റെയും അനിലയുടെയും മകനാണ്. ഭാര്യ: അനുശ്രീ. മകള്‍: അവന്തിക. സഹോദരി: ഷാലിമ.






