തലശ്ശേരി: പാനൂർ കള്ള്ഷാപ്പിന് സമീപം യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. ചെണ്ടയാട് കുന്നുമ്മല്‍ പുളിയുള്ള പറമ്പത്ത് അഭിജിത്തി (28) നാണ് വെട്ടേറ്റത്. സംഭവത്തിൽ വരപ്രയിലെ അശോകനെതിരെ പാനൂര്‍ പൊലീസ് കേസെടുത്തു. മിനിഞ്ഞാന്ന് മൊകേരി വരപ്ര കുന്നുമ്മല്‍ കള്ളുഷാപ്പിന് സമീപം വെച്ചാണ് സംഭവം. മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് അശോകന്‍ കൊടുവാളുകൊണ്ട് തലക്ക് വെട്ടുകയായിരുന്നു. വീണ്ടും വെട്ടിയപ്പോള്‍ അഭിജിത്ത് ഒഴിഞ്ഞുമാറിയതിനാല്‍ വെട്ട് കൈയില്‍ കൊള്ളുകയുമായിരുന്നു. ഒഴിഞ്ഞുമാറിയില്ലായിരുന്നെങ്കില്‍ തലക്ക് വെട്ടുകൊണ്ട് മരണം വരെ സംഭവിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.







