തളിപ്പറമ്പ്: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന വ്യാപാരി മരിച്ചു. കടന്നപ്പള്ളി സ്വദേശിയും നരിക്കോട് താമസക്കാരനുമായ കെ. ഹംസ(60) ആണ് ഇന്ന് (ചൊവ്വ)പുലര്‍ച്ചെ മരിച്ചത്. കുപ്പത്തെ സിമന്റ് വ്യാപാരിയാണ്. ഏഴ് മാസം മുമ്പ് നരിക്കോട് വെച്ച് നടന്ന ബൈക്ക് അപകടത്തില്‍ ഗുരുതരമായ പരിക്കുകളോടെ ചികില്‍സയിലായിരുന്നു. ഹംസ സഞ്ചരിച്ച സ്‌കൂട്ടിയുടെ പിറകില്‍ മറ്റൊരു സ്‌കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ട് മാസം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗ്ളൂരുവിലും ചികില്‍സ നടത്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
ഭാര്യ: പി.കെ. അലീമ. മക്കള്‍: ഷമീം, ഷംഷാദ്, ഷംസീര്‍, ആഷിഖ്, ഷഹാന. മരുമക്കള്‍: ഫാത്തിമ, റഹിയാനത്ത്, നജ, അബ്ദു. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മുസ്തഫ, കുഞ്ഞലീമ, ഖദീജ, കുഞ്ഞാമിന, പരേതനായ ഉമ്മര്‍ക്കുട്ടി.







