തുരുത്തി എം.എം.എ. യു.പി. സ്കൂൾ ഒ.എസ്.എ.യ്ക്ക് പുതിയ നേതൃത്വം

കാസർകോട്:സമൂഹത്തിന് അനേകം പ്രതിഭകളെ സമ്മാനിച്ച തുരുത്തി എം.എം.എ. യു.പി. സ്കൂൾ 85-ാം വാർഷിക നിറവിൽ ആഘോഷ പശ്ചാത്തലത്തിൽ സ്കൂൾ അങ്കണത്തിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ ബോഡി യോഗം ചേർന്നു. മുഹമ്മദ് കുഞ്ഞ് കെ.കെ.പി. പ്രാർത്ഥന നടത്തി.സ്കൂൾ മാനേജർ അഷ്റഫ് ടി.കെ. സ്വാഗതം പറഞ്ഞു. മാനേജിംഗ് കമ്മിറ്റി ഭാരവാഹി അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി പ്രതിനിധി ടി.പി. ഷാഫി ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായി അബൂബക്കർ എ.എ. (പ്രസി), അബൂബക്കർ ടി.എച്ച്. (ജനറൽ സെക്ര.), ഹനീഫ് തുരുത്തി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ: സുലൈമാൻ ഗോൾഡൻ, ഷെരീഫ് ടി.എം., സുബൈർ ,
,ഉനൈസ് (വൈസ് പ്രസി), ഷബീർ ഐലൻ്റ് ,നംഷീദ് ടി.എം.,ഹാരിസ് ആയമ്പാറ ,ലത്തീഫ് (ജോ.സെക്ര).ടി.എ. അബ്ദുള്ള കുഞ്ഞി ഹാജി, അഷ്റഫ് ഓതുന്നപുരം, ഹാരിസ് പീടിക, എ.എ. അബൂബക്കർ, ഷെരീഫ് എം.എസ്., ശംസുദ്ദീൻ ബി.എസ്.എം., മുൻ കൗൺസിലർ സൈനുദ്ദീൻ, ഹാരിസ് ടി.എച്ച്., സലീം ടി.യു., അൻവർ ടി.പി. തുടങ്ങിയവർ സംബന്ധിച്ചു. ഹനീഫ് തുരുത്തി നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page