തേങ്ങ ഇടുന്നതിനിടെ ഇരുമ്പ് തോട്ടി ലൈന്‍ കമ്പിയില്‍ തട്ടി; ഷോക്കേറ്റ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ ജോലിക്കിടെ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പനയംമുട്ടം സ്വദേശി ഭുവനചന്ദ്രന്‍ നായരാ(60)ണ് മരിച്ചത്. ഏണിയില്‍ കയറി തേങ്ങ ഇടുന്നതിനിടെ അബദ്ധത്തിൽ ഇരുമ്പ് തോട്ടി ലൈനില്‍ തട്ടിയാണ് അപകടം. തിങ്കളാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. പനവൂര്‍ കരിക്കുഴി സ്വദേശി സുലൈമാന്റെ വീട്ടില്‍ ജോലിക്ക് എത്തിയപ്പോഴാണ് സംഭവം. ഷോക്കേറ്റ് താഴെ വീണ ഇദ്ദേഹത്തെ ഉടൻ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു.

കാലിച്ചാമരം – പരപ്പ, കൊല്ലംപാറ – ബിരിക്കുളം റോഡുകൾ മെക്കാഡം ടാറിങ് ചെയ്യണം: മെർച്ച. അസോ.

നീലേശ്വരം : റോഡ് തകർന്നതിനെ തുടർന്ന് യാത്ര ദുഷ്കരമായ കാലിച്ചാമരം – പരപ്പ ,കൊല്ലംപാറ – ബിരിക്കുളം റോഡുകൾ മെക്കാഡം ചെയ്ത് ഗതാഗതയോഗ്യമാ ക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബിരിക്കുളം യൂണിറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ ജെ സജി മുഖ്യാതിഥിയായിരുന്നു . ജില്ലാ ഭാരവാഹികളായ ആസിഫ് കാഞ്ഞങ്ങാട്, ദാമോദരൻ കുറ്റിക്കോൽ ,മേഖലാ ചെയർമാൻ തോമസ് കാനാട്ട് , യൂണിറ്റ് സെക്രട്ടറി ഹരി ചെന്നക്കോട് …

മണിക്കൂറുകളോളം ചോദ്യം ചെയ്ത വനിതാ എസ്.ഐക്കെതിരെയും ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും എതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം; കോടതിയെ സമീപിച്ച് നടി അന്‍സിബ

കൊച്ചി: നടി ലക്ഷ്മിപ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ രേഷ്മ എന്നിവര്‍ക്കെതിരെ പരാതിയുമായി നടി അന്‍സിബ ഹസന്‍. തൃപ്പൂണിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്യണമെന്നാവശ്യപ്പെട്ട് അന്‍സിബ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി, സംഭവത്തില്‍ പൊലീസിനോട് അടിയന്തര വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ചക്കുള്ളില്‍ കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ ലക്ഷ്മിപ്രിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ വിളിച്ചുവരുത്തി മൂന്നു മണിക്കൂറോളം …

22 കാരിയായ നടി സഞ്ചിത ഉഗാലെ വീട്ടില്‍ മരിച്ച നിലയില്‍

മുംബൈ: 22 കാരിയായ ടിവി താരത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുംകും ഭാഗ്യ, വാഗ്ലേ കി ദുനിയ’ തുടങ്ങിയ ജനപ്രിയ സീരിയലുകളിലൂടെ പ്രശസ്തയായ നടി സഞ്ചിത ഉഗാലെ ആണ് മരിച്ചത്.മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ നളസോപാരയിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനായി അച്ചോള്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നളസോപാരയിലെ വീട്ടില്‍ മാതാപിതാക്കളും സഹോദരിയും ഒപ്പമുണ്ടായിരുന്നെങ്കിലും, സംഭവം നടന്ന സമയത്ത് അവര്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ …

ക്രൂര ലൈംഗിക പീഡനത്തിന് ഇരയായ മൂന്നുവയസുകാരി മരിച്ചു; ബീഹാര്‍ സ്വദേശിയായ 19 കാരന്‍ പിടിയില്‍

ചെന്നൈ: തമിഴ്നാട്ടില്‍ ക്രൂര ലൈംഗിക പീഡനത്തിന് ഇരയായ മൂന്നു വയസുകാരി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്തൊന്‍പതുകാരനായ ബിഹാര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് നാട് തിരുവള്ളൂര്‍ ജില്ലയിലുള്ള ഗുമ്മിഡിപൂണ്ടിയിലാണ് ദാരുണ സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാത്രിയിലാണ് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ ഗുമ്മിഡിപൂണ്ടി സിപ്‌കോട്ട് വ്യവസായ മേഖലയിലെ ഒരു ഇരുമ്പ് കമ്പനിയിലെ തൊഴിലാളികളാണ്. കുട്ടിയുടെ പിതാവിനൊപ്പം ജോലിചെയ്യുന്ന ആളാണ് കേസില്‍ അറസ്റ്റിലായ …

ദൈവസ്മരണയോടെ ക്ഷേത്ര മോഷണം; അമ്പലക്കള്ളന്‍ അറസ്റ്റില്‍

കൊല്ലം: ദൈവഭക്തിയും ക്ഷേത്രത്തിന്റെ പരിപാവനതയെക്കുറിച്ചുള്ള ആത്മീയ ബോധവും ക്ഷേത്രക്കവര്‍ച്ചയിലും പാലിച്ച മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റു ചെയ്തു.കൊല്ലം നെടുമ്പന വേപ്പിന്‍മുക്കിനടുത്തെ തടത്തില്‍ പുത്തന്‍വീട്ടില്‍ രതീഷി(30)നെയാണ് കണ്ണനെല്ലൂര്‍ പൊലീസ് പിടികൂടിയത്. ജൂണ്‍ 10ന് ഉച്ചക്ക് പുലയില വേങ്ങനാട് ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നിന്ന് ഓടുകൊണ്ടുണ്ടാക്കിയ വിളക്കുകളും മറ്റു പൂജാ സാധനങ്ങളും ഇയാള്‍ മോഷ്ടിച്ചിരുന്നു. ഉച്ചക്ക് നടയടച്ച് പൂജാരിയും മറ്റും ഭക്ഷണം കഴിക്കാന്‍ പോയ നേരം നോക്കി ക്ഷേത്രത്തിലെത്തിയ രതീഷ് ഗേറ്റിനടുത്തെത്തിയപ്പോള്‍ ചെരുപ്പൂരി വച്ചു. അതിനു ശേഷം നെഞ്ചിലും നെറ്റിയിലും …

ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇന്റര്‍ലോക്ക് പാത ഉദ്ഘാടനം ചെയ്തു

ചെറുവത്തൂര്‍: പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച ഇന്റര്‍ലോക്ക് പാത പഞ്ചായത്ത് പ്രസിഡണ്ട് ഇ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. 2025- 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് മുതല്‍ ആശുപത്രി മുറ്റം വരെ ഇരുവശങ്ങളും കൈവരികളോട് കൂടിയ ഇന്റര്‍ലോക്ക് പാത ഒരുക്കിയത്. ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്. വൈസ് പ്രസിഡണ്ട് സിവി ചന്ദ്രമതി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എംകെ ഹരിദാസ്, ക്ഷേമകാര്യ …

ബേക്കല്‍ പള്ളിക്കരയില്‍ കടലില്‍ കാണാതായ രണ്ടു യുവാക്കളുടെയും മൃതദേഹം കണ്ടെത്തി

കാസര്‍കോട്: പള്ളിക്കരയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ടുയുവാക്കളുടെയും മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി സ്വദേശി അപ്പു ടി എബ്രഹാം(20), സുഹൃത്ത് അംഗിതി(20) എന്നിവരാണ് മരിച്ചത്. എബ്രഹാമിന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചിത്താരി അഴിമുഖത്ത് നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. അംഗിതിന്റെ മൃതദേഹം ഒരുമണിയോടെ മുട്ടുംന്തല അഴിമുഖത്താണ് കണ്ടത്. മൃതദേഹം ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പെട്ട മല്‍സ്യത്തൊഴിലാളികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ടാണ് ഇരുവരെയും കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട് കാണാതായത്. തുടര്‍ന്ന് തീരദേശ പൊലീസും …

കാസര്‍കോടിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാര പ്രതീക്ഷ; ജില്ലയുടെ മന്ത്രി കെഎം ഷാജി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി

കാസര്‍കോട്: കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജ് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി പ്രവര്‍ത്തിക്കുമെന്ന് കെഎം ഷാജി പ്രസ്താവിച്ചു. മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രത്യേക യോഗം ഉടന്‍ വിളിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ മൊത്തത്തിലുള്ള പ്രശ്‌നങ്ങള്‍ ജില്ലയിലെ ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ ജില്ലാതല ജീവനക്കാരുമായി കളക്ടറേറ്റില്‍ അദ്ദേഹം ചര്‍ച്ചചെയ്തു. ജില്ലയുടെ അനിവാര്യമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അതതു വകുപ്പുകളുമായി പ്രത്യേക ചര്‍ച്ച നടത്തും. ഗ്രാമതലങ്ങളില്‍ വികസന സന്തുലിതാവസ്ഥ ഉറപ്പാക്കും. ആരോഗ്യമേഖലയില്‍ ഡോക്ടര്‍മാരുടെയുള്‍പ്പെടേയുള്ള ഒഴിവുകള്‍ നികത്തും. ജില്ലയിലെ ജീവനക്കാരുടെ കുറവ്, ദേശീയപാതാ നിര്‍മ്മാണത്തെ തുടര്‍ന്നുള്ള …

മഹാരാഷ്ട്രയില്‍ കവര്‍ച്ച നടത്തി കണ്ണൂരില്‍ പൊങ്ങി; കുപ്രസിദ്ധ മോഷ്ടാവ് കവര്‍ച്ചക്കിടയില്‍ കയ്യോടെ പിടിയില്‍

കണ്ണൂര്‍: മഹാരാഷ്ട്രയില്‍ വന്‍ കവര്‍ച്ച നടത്തി മുങ്ങിയ അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരന്‍ കണ്ണൂരില്‍ കവര്‍ച്ചക്കിടയില്‍ അറസ്റ്റില്‍. മഹാരാഷ്ട്ര, ഒസ്മാന്‍ബാദ് സ്വദേശി സലിം സിക്കന്തര്‍ ഷൈഖി(58)നെയാണ് ടൗണ്‍ എസ്‌ഐ ടിഎം വിപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.ഇന്നലെ(ഞായര്‍) രാത്രി കണ്ണൂര്‍, താണ, .ടി.കെ ജംഗ്ഷനു സമീപത്തെ വ്യാപാര സമുച്ചയത്തില്‍ കവര്‍ച്ച നടത്തുന്നതിനിടയിലാണ് മോഷ്ടാവ് പിടിയിലായത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലാസ് ഫാബ്രിക്കേഷന്‍ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് മേശവലുപ്പില്‍ ഉണ്ടായിരുന്ന 61,000 രൂപ കൈക്കലാക്കിയ ശേഷം സമീപത്തെ …

ബേക്കല്‍ പള്ളിക്കരയില്‍ കടലില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: ബേക്കല്‍, പള്ളിക്കരയില്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോട്ടയം, ചങ്ങനാശ്ശേരി സ്വദേശി അപ്പു ടി എബ്രഹാമി(20)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് (തിങ്കള്‍) ഉച്ചയോടെ ചിത്താരി പുഴയില്‍ അഴിമുഖത്തിനു സമീപത്താണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ബേക്കല്‍ തീരദേശ പൊലീസില്‍ അറിയിക്കുകയായിരുന്നു. സുഹൃത്തായ അംഗിതി (20)നെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.ഇന്നലെ (ഞായര്‍) വൈകുന്നേരമാണ് അപ്പു ടി എബ്രഹാമും അംഗിതും മറ്റു രണ്ടു സുഹൃത്തുക്കളും ബേക്കലില്‍ എത്തിയത്. വൈകുന്നേരം അഞ്ചുമണിയോടെ പള്ളിക്കര റെഡ് മൂണ്‍ …

‘ഇപ്പോള്‍ ഒന്നും പറയാനില്ല’, വിസിമാര്‍ ആര്‍ എസ് എസ് വേദിയില്‍ പങ്കെടുത്ത സംഭവത്തില്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി കെഎം ഷാജി

കാസര്‍കോട്: വിസിമാര്‍ ആര്‍ എസ് എസ് വേദിയില്‍ പങ്കെടുത്ത സംഭവത്തില്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി കെ എം ഷാജി. വിഷയത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളോട് എതിര്‍പ്പുണ്ടെന്നും മൈക്ക് കാണുമ്പോള്‍ എപ്പോഴും പ്രതികരിക്കണമെന്നില്ലെന്നും കെഎം ഷാജി പറഞ്ഞു. കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ വലുതാണ്. ഉടന്‍ പരിഹാരം സാധ്യമാകുന്ന ഒന്നല്ല. തല്‍ക്കാലം സഹിക്കുകയെ നിവൃത്തിയുള്ളു. അത് സര്‍ക്കാരിന്റെ വീഴ്ച്ച ആണെന്ന് വേണമെങ്കില്‍ വിമര്‍ശിച്ചോളൂ. ഈസര്‍ക്കാര്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം …

അവതാറിൽ നിന്ന് ഗ്ലാസ് ബ്രിഡ്ജിലേക്ക്….

കൊടക്കാട് നാരായണൻ ചൈന യാത്ര പാക്കേജിൽ അവതാർ ഹിൽസ് ഉണ്ടെന്നറിഞ്ഞപ്പോൾ തന്നെ കാണാനുള്ള കൗതുകം വർധിച്ചു. യു ട്യുബിൽ അവതാർ സിനിമ കണ്ടപ്പോൾ തന്നെ മനസ്സിൽ വിസ്മയം ഉദിച്ചിരുന്നു.സിനിമാ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ശാസ്ത്ര-സാങ്കൽപ്പിക ചിത്രങ്ങളിൽ ഒന്നാണ് അവതാർ പ്രശസ്ത സംവിധായകനായ ജെയിംസ് കാമറോൺ സംവിധാനം ചെയ്ത ഈ ചിത്രം 2009- ഡിസംബർ 18 നാണ് പുറത്തിറങ്ങിയത്.ഭൂമിയിൽ നിന്ന് ഏറെ ദൂരെയുള്ള പാൻഡോറ എന്ന ഉപഗ്രഹത്തിലാണ് കഥ നടക്കുന്നത്. അവിടെ ജീവിക്കുന്ന നീലവർണക്കാരായ നാവി ജനതയും പ്രകൃതിയും …

പ്രമുഖ നാടകപ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു

പയ്യന്നൂർ : പ്രമുഖ നാടക പ്രവർത്തകൻ രാധൻ കണ്ണപുരം (കെ. രാധാകൃഷ്ണൻ – 58) അന്തരിച്ചു. കുറച്ചുകാലമായി ചികിത്സയിലായിരുന്നു.കണ്ണപുരം, കുന്നുമ്മൽ വീട്ടിൽ ചന്ദ്രമതിയുടെയും പരേതനായ, ചുള്ളേരി വീട്ടിൽ കൃഷ്ണന്റെയും മകനാണ്.40 വർഷത്തോളമായി നാടകരംഗത്ത് സജീവമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.പെരുന്തച്ചൻ, തീപ്പൊട്ടൻ, നവരസനായകൻ, കോടീശ്വരൻ, കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാൽ തുടങ്ങിയവ നാടക ങ്ങളിൽ പ്രധാന വേഷം ചെയ്തു.കോഴിക്കോട് ചിരന്തന,വള്ളുവനാട് നാദം, കൊല്ലം കാളിദാസ കലാകേന്ദ്രം, തിരുവനന്തപുരം സോപാനം, കോഴിക്കോട് സങ്കീർത്തന തുടങ്ങിയ …

മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

കാസര്‍കോട്: മദ്യലഹരിയില്‍ കാറോടിച്ച് അപകടം വരുത്തിവച്ച പൊലീസുകാരനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. തായന്നൂര്‍, എണ്ണപ്പാറ സ്വദേശിയും ബേഡകം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ശ്രീകുമാറി(37)നെതിരെയാണ് അമ്പലത്തറ പൊലീസ് സുമോട്ടോ കേസെടുത്തത്.ഇന്നലെ (ഞായര്‍) രാത്രി ഒന്‍പതേ മുക്കാല്‍ മണിയോടെ കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയിലെ അട്ടേങ്ങാനത്താണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്ന ശ്രീകുമാര്‍ ഓടിച്ചിരുന്ന കാര്‍ ഏതാനും വാഹനങ്ങളില്‍ ഉരസിയ ശേഷം നിയന്ത്രണം വിട്ട് ബസ് വെയ്റ്റിംഗ് ഷെഡില്‍ ഇടിച്ചു നിന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് അമ്പലത്തറ പൊലീസിനു കൈമാറിയിരുന്നു. …

ടുണീഷ്യയെ തരിപ്പണമാക്കി സ്വീഡന്റെ മുന്നേറ്റം; ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വമ്പന്‍ ജയം

മെക്‌സിക്കോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സ്വീഡന്‍ വമ്പന്‍ വിജയം സ്വന്തമാക്കി. ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയത് യാസിന്‍ ആയാരിയാണ്. ഏഴാം മിനുട്ടില്‍ യാസിന്‍ ആയാരി സ്വീഡനായി ആദ്യ ഗോള്‍ നേടി. ബോക്‌സിന് പുറത്ത് നിന്നുള്ള ഒരു ലോങ് റേഞ്ചര്‍ തൊടുത്ത് യാസിന്‍ ആയാരി സ്വീഡനെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒമര്‍ റെകിക്കിലൂടെ ടുണീഷ്യ ഒരു ഗോള്‍ …

കാഞ്ഞങ്ങാട്ട് പത്തും എഴും വയസ്സു പ്രായമുള്ള സഹോദരങ്ങളെ പീഡിപ്പിച്ചു; 54 കാരനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

കാസര്‍കോട്: പത്തും ഏഴും വയസ്സുള്ള സഹോദരങ്ങളായ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 54 കാരനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ അബ്ദുല്‍ അസീസിനെയാണ് റിമാന്റു ചെയ്തത്.പെണ്‍കുട്ടികളുടെ വീടിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനാണ് അബ്ദുല്‍ അസീസ്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് എത്തിയ പ്രതി പെണ്‍കുട്ടികളെ ഉപദ്രവിക്കുകയായിരുന്നുവെന്നു പറയുന്നു.മാതാവിന്റെ അമ്മയുടെ കൂടെയാണ് കുട്ടികള്‍ താമസം. ചിറ്റാരിക്കാലില്‍ 16 കാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം: യുവാവിനെതിരെ പോക്‌സോ …

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു; സംഭവം കൊല്ലത്ത് പ്രിയദര്‍ശിനി ബസ് യാത്ര ഉദ്ഘാടന പരിപാടിക്കിടയില്‍

കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടുപായസം വീണു. കൊല്ലം കെ എസ് ആര്‍ ടി സി ബസ് ഡിപ്പോയിലാണ് സംഭവം. പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടന പരിപാടിക്ക് എത്തിയതായിരുന്നു മന്ത്രി. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ പായസ വിതരണം ഉണ്ടായിരുന്നു. ബസിനകത്തു വച്ചായിരുന്നു പായസ വിതരണം. ഇതിനിടയിലാണ് മന്ത്രിയുടെ തലയില്‍ ചൂടു പായസം അബദ്ധത്തില്‍ വീണത്. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ ഷാള്‍ ഉപയോഗിച്ച് മുഖവും തലയും തുടച്ചു വൃത്തിയാക്കുകയായിരുന്നു. തുടര്‍ന്ന് ചിന്നക്കടവരെ …