മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു; സംഭവം കൊല്ലത്ത് പ്രിയദര്‍ശിനി ബസ് യാത്ര ഉദ്ഘാടന പരിപാടിക്കിടയില്‍

കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടുപായസം വീണു. കൊല്ലം കെ എസ് ആര്‍ ടി സി ബസ് ഡിപ്പോയിലാണ് സംഭവം. പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടന പരിപാടിക്ക് എത്തിയതായിരുന്നു മന്ത്രി. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ പായസ വിതരണം ഉണ്ടായിരുന്നു. ബസിനകത്തു വച്ചായിരുന്നു പായസ വിതരണം. ഇതിനിടയിലാണ് മന്ത്രിയുടെ തലയില്‍ ചൂടു പായസം അബദ്ധത്തില്‍ വീണത്. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ ഷാള്‍ ഉപയോഗിച്ച് മുഖവും തലയും തുടച്ചു വൃത്തിയാക്കുകയായിരുന്നു. തുടര്‍ന്ന് ചിന്നക്കടവരെ ബസില്‍ യാത്ര ചെയ്ത ശേഷമാണ് മന്ത്രി മടങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page