ചെറുവത്തൂര്‍: പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച ഇന്റര്‍ലോക്ക് പാത പഞ്ചായത്ത് പ്രസിഡണ്ട് ഇ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. 2025- 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് മുതല്‍ ആശുപത്രി മുറ്റം വരെ ഇരുവശങ്ങളും കൈവരികളോട് കൂടിയ ഇന്റര്‍ലോക്ക് പാത ഒരുക്കിയത്. ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ
ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്. വൈസ് പ്രസിഡണ്ട് സിവി ചന്ദ്രമതി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എംകെ ഹരിദാസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ ഹേമാംബിക, പഞ്ചായത്ത് അംഗങ്ങളായ കെ ശ്രീയേഷ്, എം.ടി പി റഹ്‌മത്ത് സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍ രവീന്ദ്രന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിവി മഹേഷ് കുമാര്‍ നന്ദിയും പറഞ്ഞു.







