മഹാരാഷ്ട്രയില്‍ കവര്‍ച്ച നടത്തി കണ്ണൂരില്‍ പൊങ്ങി; കുപ്രസിദ്ധ മോഷ്ടാവ് കവര്‍ച്ചക്കിടയില്‍ കയ്യോടെ പിടിയില്‍

കണ്ണൂര്‍: മഹാരാഷ്ട്രയില്‍ വന്‍ കവര്‍ച്ച നടത്തി മുങ്ങിയ അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരന്‍ കണ്ണൂരില്‍ കവര്‍ച്ചക്കിടയില്‍ അറസ്റ്റില്‍. മഹാരാഷ്ട്ര, ഒസ്മാന്‍ബാദ് സ്വദേശി സലിം സിക്കന്തര്‍ ഷൈഖി(58)നെയാണ് ടൗണ്‍ എസ്‌ഐ ടിഎം വിപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഇന്നലെ(ഞായര്‍) രാത്രി കണ്ണൂര്‍, താണ, .ടി.കെ ജംഗ്ഷനു സമീപത്തെ വ്യാപാര സമുച്ചയത്തില്‍ കവര്‍ച്ച നടത്തുന്നതിനിടയിലാണ് മോഷ്ടാവ് പിടിയിലായത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലാസ് ഫാബ്രിക്കേഷന്‍ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് മേശവലുപ്പില്‍ ഉണ്ടായിരുന്ന 61,000 രൂപ കൈക്കലാക്കിയ ശേഷം സമീപത്തെ ട്രാവല്‍സില്‍ കവര്‍ച്ചക്ക് ശ്രമിക്കുന്നതിനിടയിലാണ് സംഭവം സ്ഥലത്തുണ്ടായിരുന്നവരുടെ ശ്രദ്ധ പതിഞ്ഞത്. ഷട്ടറിന്റെ പൂട്ട് ഊരിയ വച്ച നിലയില്‍ കാണപ്പെട്ടതാണ് സംശയത്തിനിടയാക്കിയത്. വിവരമറിഞ്ഞ് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സ്ഥാപനത്തിനു അകത്ത് ഒളിച്ചിരിക്കുന്ന നിലയില്‍ മോഷ്ടാവിനെ കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. മഹാരാഷ്ട്രക്കു പുറമെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page