ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി; മരണപ്പെട്ടത് പൂക്കോട്ടൂര്‍ സ്വദേശിയായ ഏഴു വയസുകാരന്‍

കോഴിക്കോട്: ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരന്‍ മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയാണ് കുട്ടി. ഈ മാസം 12-ാം തീയതിയാണ് പനിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാവിലെ കുട്ടി മരണപ്പെട്ടു. ഇതോടെ ഷിഗല്ലെ ബാധിച്ച് ഈ വര്‍ഷം മരണപ്പെട്ടവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം ഒരു ഷിഗല്ലെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.കീഴാറ്റൂര്‍ സ്വദേശിനിയായ സരോജിനി (59) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ …

കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റില്‍; പിടിയിലായത് 22 വര്‍ഷം മുമ്പ് കണ്ണൂരിനെ വിറപ്പിച്ച ബല്‍ദേവ്‌സിംഗ്

കാസര്‍കോട്: കുപ്രസിദ്ധ അന്തര്‍ സംസ്ഥാന വാഹന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. ഹരിയാന പല്‍വാല്‍, ലാല്‍ഘോഡി സ്വദേശി ബല്‍ദേവ് സിംഗി(60)യാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി പി ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശ പ്രകാരം അറസ്റ്റു ചെയ്തത്. ഉത്തര്‍ പ്രദേശ് യമുന നദിക്കരികിലെ ടപ്പല്‍ എന്ന സ്ഥലത്തെ ഒളിവു കേന്ദ്രത്തില്‍ വച്ച് ക്രൈം ബ്രാഞ്ച് എസ് ഐ മധുസൂദനന്‍, എ എസ് ഐ മാരായ ബിജു, രാജേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.22 വര്‍ഷം മുമ്പ് കണ്ണൂര്‍ ടൗണ്‍ പൊലീസ് …

ഓട്ടോഡ്രൈവര്‍ ഉറക്കത്തില്‍ മരിച്ചു

ബദിയഡുക്ക: ടൗണിലെ ഓട്ടോ ഡ്രൈവറും സംഘപരിവാര്‍ പ്രവര്‍ത്തകനുമായ വളമലയിലെ സുനി എന്ന സുരേഷ്‌റൈ(43) ഉറക്കത്തില്‍ അന്തരിച്ചു. ഹൃദയാഘാതമാണെന്നു കരുതുന്നു. ശനിയാഴ്ച രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നലെ രാവിലെ എഴുന്നേല്‍ക്കാതിരുന്നതില്‍ സംശയം തോന്നിയ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പരേതനായ രാധാകൃഷ്ണറൈ ആണ് പിതാവ്. മാതാവ്: ചന്ദ്രാവതി. സഹോദരന്‍ പ്രസന്നന്‍. സുരേഷ് റൈ അവിവാഹിതനാണ്. നിര്യാണത്തില്‍ സംഘപരിവാര്‍ സംഘടനകളും ഓട്ടോ ഡ്രൈവര്‍മാരും അനുശോചിച്ചു.

തമിഴ് നടന്‍ വിജയ്-സംഗീത വിവാഹ മോചന ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും, അവര്‍ ഒന്നിക്കുമോ? നിര്‍ണായക വാദം ഇന്ന്

ചെന്നൈ: നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് യുടെ വിവാഹ മോചന ഹര്‍ജി ചെങ്കല്‍പേട്ട് കുടുംബകോടതി ഇന്ന് പരിഗണിക്കും. 26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിജയും സംഗീതയും വിഡിയോ കോണ്‍ഫ്രന്‍സിങിലൂടെയാണ് ഹാജരാവുക. മാനസിക പീഡനം, അവിഹിത ബന്ധം തുടങ്ങി ഗുരുതര ആരോപണങ്ങളാണ് വിജയിനെതിരെ സംഗീത ഹര്‍ജിയില്‍ ഉന്നയിച്ചത്. 2021 മുതല്‍ വിജയ്ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങള്‍ ഹര്‍ജിയിലുണ്ടായിരുന്നു. നേരത്തെ ഇരുവരും തമ്മില്‍ …

സ്ത്രീ സൗജന്യ യാത്ര: കാസര്‍കോട്ടും ആഹ്ലാദം; കല്ലട്ര മാഹിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കേരളത്തിന്റെ ചരിത്രത്തിലേക്കുള്ള യാത്രയില്‍ കാസര്‍കോടു ജില്ലയും ആഹ്ലാദത്തോടെ പങ്കെടുത്തു.കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നടന്ന ഇന്ദിരാഗ്യാരണ്ടി സ്ത്രീ സൗജന്യ യാത്രയുടെ ജില്ലാതല ഉദ്ഘാടനം കല്ലട്ര മാഹിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളായ പി കെ ഫൈസല്‍, മാഹിന്‍ കേളോട്ട്, വി കെ രവീന്ദ്രന്‍, എ ടി ഒ പ്രിയേഷ് കുമാര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ആഹ്ലാദ മുഹൂര്‍ത്തത്തില്‍ ലഡു …

കുണ്ടംകുഴിയില്‍ ഹോട്ടലില്‍ കവര്‍ച്ച; മോഷ്ടാവ് മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

കാസര്‍കോട്: കുണ്ടംകുഴിയിലെ ഹോട്ടലില്‍ നിന്നു 6,500 രൂപ കവര്‍ച്ച ചെയ്ത കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. മരുതടുക്കം സ്വദേശിയും കുണ്ടംകുഴിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ടി കെ ഹുസൈ(40)നെയാണ് ബേഡകം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു.ശനിയാഴ്ച രാത്രിയിലാണ് കുണ്ടംകുഴിയിലെ തനിമ ഹോട്ടലില്‍ കവര്‍ച്ച നടന്നത്. ഹോട്ടലിന്റെ പിന്‍ഭാഗത്തു കൂടി അകത്തു കടന്ന മോഷ്ടാവ് മേശ വലുപ്പില്‍ സൂക്ഷിച്ചിരുന്ന 6,500 രൂപ കൈക്കലാക്കുകയായിരുന്നു. ഇന്നലെ (ഞായര്‍) രാവിലെ ഹോട്ടല്‍ തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന …

കേരളത്തിന്റെ ചരിത്രത്തിലേക്കുള്ള യാത്ര; കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര തുടങ്ങി

തിരുവനന്തപുരം: കേരളം ചരിത്രത്തിലേക്കു യാത്ര തിരിച്ചു.സംസ്ഥാനത്തു സ്ത്രീകള്‍ക്കു കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസ്സുകളിലെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര ആവേശകരമായ അന്തരീക്ഷത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പദ്ധതി സ്ത്രീകളോടുള്ള സംസ്ഥാനത്തിന്റെ സാമൂഹ്യ- സാമ്പത്തിക മേഖലയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു ഡി എഫ് തിരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ നല്‍കിയ പ്രഥമ വാഗ്ദാനമാണ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസം മുമ്പു നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതു ഇന്ദിരാ …

ഉദ്ഘാടന വിവാദം

നാരായണന്‍ പേരിയ നാട്ടിലുണ്ടാവുന്ന ജനക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എം എല്‍ എ മാരും എം പി മാരും ആണ് പരിഗണിക്കപ്പെടുന്നതെങ്കിലും പ്രഥമ പരിഗണന മന്ത്രിമാര്‍ക്കാണ്. നാട്ടില്‍ നടക്കുന്നത് എന്തും ഉദ്ഘാടനം ചെയ്യണം. അത് നാട്ടുനടപ്പ്. തുടക്കം കുറിക്കുക എന്നാണ് ഉദേശിക്കുന്നത്. പ്രയോഗത്തിന്റെ അര്‍ത്ഥം തുറക്കുക എന്നാണ്. ഉദ്ഘാടനച്ചടങ്ങിന്റെ നടപടി ക്രമം നിര്‍ദ്ദേശിക്കുന്നത് പരിപാടിയുടെ സംഘാടകരാണ്. കെട്ടിടത്തിന്റെ ഉദ്ഘാടനമാണെങ്കില്‍, പ്രധാന പ്രവേശന കവാടത്തില്‍ വിലങ്ങനെ വലിച്ചു കെട്ടിയ റിബ്ബണ്‍ മുറിച്ച് സാങ്കല്‍പ്പികമായ തടസ്സം നീക്കി ഉദ്ഘാടകനായ വിശിഷ്ടാതിഥി …

മദ്രസ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പോക്‌സോ കേസ്; ഇരയെ പീഡിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെയും കേസ്

കാസര്‍കോട്: പതിനാലു വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയതായി പരാതി. ഇതു സംബന്ധിച്ച് കുട്ടി പഠിക്കുന്ന മദ്രസ അധ്യാപകനായ മുഹമ്മദ് എന്നയാള്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. 2024 മുതല്‍ 2026 വരെയുള്ള സമയത്ത് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.മദ്രസ അധ്യാപകന്റെ പീഡനത്തിനു ഇരയായ 14 കാരന്റെ പരാതിയില്‍ മറ്റൊരു പോക്‌സോ കൂടി ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. 2024 മുതല്‍ പലതവണ പീഡിപ്പിച്ചുവെന്ന പരാതിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥിയായ 15 …

മഞ്ചേശ്വരത്തു നിന്നു കാണാതായ മദ്രസ വിദ്യാര്‍ത്ഥികളായ രണ്ടു പേരെ ബംഗ്‌ളൂരുവില്‍ കണ്ടെത്തി; ഹോസ്റ്റലില്‍ നിന്നു കാണാതായ 2 പെണ്‍കുട്ടികള്‍ ബന്ധുവീട്ടിലേക്ക് തിരിച്ചെത്തി

കാസര്‍കോട്: രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ മഞ്ചേശ്വരത്തു നിന്നു കാണാതായ രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലു വിദ്യാര്‍ത്ഥികളും സുരക്ഷിതര്‍. ആണ്‍കുട്ടികളെ ബംഗ്‌ളൂരുവില്‍ നിന്നു കണ്ടെത്തിയപ്പോള്‍, രണ്ടു പെണ്‍കുട്ടികള്‍ സുരക്ഷിതരായി കാസര്‍കോട്ടെ ബന്ധുവീട്ടില്‍ തിരിച്ചെത്തി.കുഞ്ചത്തൂര്‍, സ്വാഗത് ഹോട്ടലിനു സമീപത്തെ 13,14 വയസ്സുള്ള മദ്രസാ വിദ്യാര്‍ത്ഥികളായ രണ്ടു ആണ്‍കുട്ടികളെ ശനിയാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് വീടുകളില്‍ നിന്നു കാണാതായത്. ബന്ധു നല്‍കിയ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് കേരളത്തിലും കര്‍ണ്ണാടകയിലും തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇരുവരെയും ബംഗ്‌ളൂരു ബസ് സ്റ്റാന്റില്‍ കണ്ടെത്തിയത്. മഞ്ചേശ്വരം …

ജോലിതേടിയെത്തിയ മലയാളി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; സംഭവം ബംഗാളിൽ, ആക്രമണം കള്ളനെന്ന് സംശയിച്ച്

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളന്‍ എന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം 30 കാരനെ ആക്രമിച്ചത്. സൗത്ത് 24 പര്‍ഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കൊലപാതകം ഞായറാഴ്ചയാണ് വാര്‍ത്തയായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം രണ്ടാഴ്ച മുമ്പാണ് യുവാവ് കുല്‍ത്തലിയിലെത്തിയത്. ജോലി തേടിയാണ് അവിടെ എത്തിയത്. ചൊവ്വാഴ്ച രാവിലെ യുവാവ് സന്‍കിജഹാന്‍ മേഖലയിലെ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ …

‘പ്രിയദർശിനി’ സൗജന്യ ബസ് യാത്രാ പദ്ധതി ഇന്ന് മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, ഉദ്ഘാടന ബസിലെ ഡ്രൈവറും കണ്ടക്ടറും വനിതകൾ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി ഇന്നു ആരംഭിക്കും. ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ തലസ്ഥാനത്തെ സെൻട്രൽ ബസ് സ്റ്റേഷനിൽ വച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുക. ഉദ്ഘാടന സര്‍വീസില്‍ ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ആ ബസില്‍ യാത്ര ചെയ്യും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 3125 ബസുകളിൽ ഈ സർവീസ് ലഭ്യമാകും.ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, …

വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ യു​വ​തി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​താപ്ര​ദ​ർ​ശ​നം; റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ റിസോർട്ട് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലച്ചിറ പട്ടിയാരത്തുംവിള വീട്ടിൽ വിനീതിനെയാണ് (39) വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വർക്കല പാപനാശം ഏണിക്കൽ ബീച്ചിലായിരുന്നു സംഭവം. നടന്നുവരികയായിരുന്ന ഹൈദരാബാദ് സ്വദേശികളായ യുവതികളെ വിനീത് തടഞ്ഞുനിർത്തി നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. അപ്പോൾ തന്നെ യുവതികൾ സംഭവം പൊലീസിൽ അറിയിച്ചിരുന്നു. ടൂ​റി​സം പൊലീ​സി​ന്റെ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​തു​മൂ​ലം പ്ര​തി​ക്ക് സ്ഥ​ല​ത്ത്നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ല. സ്വകാര്യ റിസോർട്ടിൽ സെക്യൂരിറ്റി …

രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ബിജെപി

മലപ്പുറം: വണ്ടൂര്‍ കാപ്പിലില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാപ്പില്‍ സ്വദേശികളായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കൈയ്ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 9 മണിയോടെകാപ്പില്‍ ടൗണില്‍ വച്ചാണ് ആക്രമണം നടന്നത്. രണ്ടുപേരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണന്ന് ബിജെപി ആരോപിച്ചു. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. വണ്ടൂര്‍ പഞ്ചായത്ത് 24ാം വാര്‍ഡ് മെമ്പര്‍ സലാം, സിപിഎം പ്രവര്‍ത്തകനായ ജിത്തു എന്നിവരുടെ നേതൃത്വത്തില്‍ ആണ് ആക്രമിച്ചതെന്നാണ് ആരോപണം.

ഇന്നത്തെ പ്രധാന വാർത്തകൾ

​ യു.എസ് – ഇറാൻ സമാധാന കരാർ പ്രഖ്യാപിച്ചു.​പശ്ചിമേഷ്യയിൽ മൂന്ന് മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് അമേരിക്കയും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാന കരാറിലെത്തി. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും സൈനിക നീക്കങ്ങൾ ഉടനടി പൂർണ്ണമായും അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു.​പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് മധ്യസ്ഥ ചർച്ചകൾ വിജയകരമായ വിവരം ആദ്യം പുറത്തുവിട്ടത്.ജൂൺ 19-ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങ് നടക്കും. ​കരാറിന്റെ ഭാഗമായി തന്ത്രപ്രധാനമായ ഹൊർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും ഇറാന് …

അധികൃത അനാസ്ഥ: ഉദിനൂർ മിനി സ്റ്റേഡിയം ചെളിക്കുളമായി

തൃക്കരിപ്പൂർ : നിരവധി സംസ്ഥാന ചാമ്പ്യൻഷിപ്പുകൾക്ക് വേദിയായ ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മിനിസ്റ്റേഡിയം ചെറു മഴയിൽ ചെളിക്കുളമായി മാറി. കായിക മത്സരങ്ങൾക്കോ, പരിശീലനം നടത്തുന്നതിനോ കഴിയാത്ത തരത്തിൽ മൈതാനം മാറിക്കഴിഞ്ഞു. പടന്ന ഗ്രാമപഞ്ചായത്തിൽപ്പെടുന്ന മൈതാനം അറ്റകുറ്റപ്പണികൾ നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. മൈതാനത്ത് കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിനു ഓവുചാല്‍ സൗകര്യങ്ങൾ ഒന്നുമില്ല. രാവിലെയും വൈകിട്ടും നിരവധി പേർ ഇവിടെ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നുണ്ടായിരുന്നു. മഴപെയ്താൽ കളിയും പരിശീലവും മുടങ്ങും. നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത …

കാസർകോട് സ്വദേശികളായ 43 പേർക്കു ആസ്റ്റർ മിംസ്സൗജന്യ ജി.ഡി.എ പരിശീലനവും ജോലിയും നൽകി

കാസർകോട്:ആസ്റ്റർ വോളന്റിയേഴ്സിന്റെ സാമൂഹിക വികസന പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 43 പേരെ സൗജന്യ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് പരിശീലനം നൽകി ജോലിക്കു നിയമിച്ചു. ഉദ്യോഗാർത്ഥികളുടെ ബിരുദദാന ചടങ്ങ് കല്ലട്ര മാഹിൻ ഹാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിലെ തൊഴിൽ വൈദഗ്ധ്യവും ആവശ്യമായ പ്രായോഗിക അറിവുകളും ആറുമാസക്കാലം നീണ്ടുനിന്ന തീവ്ര പരിശീലന പരിപാടിയിലൂടെ ഉദ്യോഗാർത്ഥികൾക്കു നൽകിയാണ് അവരെ ജോലിയിൽ നിയമിച്ചത്. ആസ്റ്റർ മിംസ് ആശുപത്രിയുടെ ഈ പ്രവർത്തനത്തെ എം.എൽ.എ. ശ്ലാഘിച്ചു.യുവാക്കൾക്ക് ആരോഗ്യരംഗത്ത് മികച്ച ഭാവി കെട്ടിപ്പടുക്കാൻ …