തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ ജോലിക്കിടെ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പനയംമുട്ടം സ്വദേശി ഭുവനചന്ദ്രന്‍ നായരാ(60)ണ് മരിച്ചത്. ഏണിയില്‍ കയറി തേങ്ങ ഇടുന്നതിനിടെ അബദ്ധത്തിൽ ഇരുമ്പ് തോട്ടി ലൈനില്‍ തട്ടിയാണ് അപകടം. തിങ്കളാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. പനവൂര്‍ കരിക്കുഴി സ്വദേശി സുലൈമാന്റെ വീട്ടില്‍ ജോലിക്ക് എത്തിയപ്പോഴാണ് സംഭവം. ഷോക്കേറ്റ് താഴെ വീണ ഇദ്ദേഹത്തെ ഉടൻ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു.







