നീലേശ്വരം : റോഡ് തകർന്നതിനെ തുടർന്ന് യാത്ര ദുഷ്കരമായ കാലിച്ചാമരം – പരപ്പ ,കൊല്ലംപാറ – ബിരിക്കുളം റോഡുകൾ മെക്കാഡം ചെയ്ത് ഗതാഗതയോഗ്യമാ ക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബിരിക്കുളം യൂണിറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ ജെ സജി മുഖ്യാതിഥിയായിരുന്നു . ജില്ലാ ഭാരവാഹികളായ ആസിഫ് കാഞ്ഞങ്ങാട്, ദാമോദരൻ കുറ്റിക്കോൽ ,മേഖലാ ചെയർമാൻ തോമസ് കാനാട്ട് , യൂണിറ്റ് സെക്രട്ടറി ഹരി ചെന്നക്കോട് പ്രസംഗിച്ചു.യൂണിറ്റ് പ്രസിഡണ്ട് കുഞ്ഞരാമൻ നായർ അധ്യക്ഷത വഹിച്ചു. ബാബു ചെമ്പേന നന്ദി പറഞ്ഞു. യോഗത്തിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിച്ചു. യൂണിറ്റിന്റെ ചികിത്സാസഹായ ധനം വാർഡ് മെമ്പർ നൗഷാദ് കാളിയാനത്തെ ഏൽപ്പിച്ചു. ഭാരവാഹികളായി കുഞ്ഞിരാമൻ നായർ (പ്രസി ), ഹരി ചെന്നക്കോട് (ജന സെക്ര), ടോമി മാത്യു (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.







