ക്രൂര ലൈംഗിക പീഡനത്തിന് ഇരയായ മൂന്നുവയസുകാരി മരിച്ചു; ബീഹാര്‍ സ്വദേശിയായ 19 കാരന്‍ പിടിയില്‍

ചെന്നൈ: തമിഴ്നാട്ടില്‍ ക്രൂര ലൈംഗിക പീഡനത്തിന് ഇരയായ മൂന്നു വയസുകാരി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്തൊന്‍പതുകാരനായ ബിഹാര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് നാട് തിരുവള്ളൂര്‍ ജില്ലയിലുള്ള ഗുമ്മിഡിപൂണ്ടിയിലാണ് ദാരുണ സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാത്രിയിലാണ് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ ഗുമ്മിഡിപൂണ്ടി സിപ്‌കോട്ട് വ്യവസായ മേഖലയിലെ ഒരു ഇരുമ്പ് കമ്പനിയിലെ തൊഴിലാളികളാണ്. കുട്ടിയുടെ പിതാവിനൊപ്പം ജോലിചെയ്യുന്ന ആളാണ് കേസില്‍ അറസ്റ്റിലായ പ്രതി. ഇയാള്‍ ഇവരുടെ അയല്‍പക്കത്താണ് താമസിച്ചിരുന്നത്. രാത്രി വീടിന് സമീപത്തെ തെരുവില്‍ മറ്റുകുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയം കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. കുട്ടിയുടെ അടുത്തെത്തിയ പ്രതി മിഠായി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് അടുത്തുള്ള കടയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും, തുടര്‍ന്ന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് കുട്ടിയെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. ഈ വഴി കടന്നുപോയ ഒരു യാത്രക്കാരന്‍ സംഭവം നേരിട്ട് കണ്ട് ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ സ്ഥലത്തേക്ക് ഓടിക്കൂടിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ സിപ്‌കോട്ട് പൊലീസ് പ്രതിയെ അടിയന്തരമായി കസ്റ്റഡിയിലെടുത്തു. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കോട്ടക്കരയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് സംഭവത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നും സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page