കാഞ്ഞങ്ങാട്ട് പത്തും എഴും വയസ്സു പ്രായമുള്ള സഹോദരങ്ങളെ പീഡിപ്പിച്ചു; 54 കാരനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

കാസര്‍കോട്: പത്തും ഏഴും വയസ്സുള്ള സഹോദരങ്ങളായ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 54 കാരനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ അബ്ദുല്‍ അസീസിനെയാണ് റിമാന്റു ചെയ്തത്.
പെണ്‍കുട്ടികളുടെ വീടിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനാണ് അബ്ദുല്‍ അസീസ്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് എത്തിയ പ്രതി പെണ്‍കുട്ടികളെ ഉപദ്രവിക്കുകയായിരുന്നുവെന്നു പറയുന്നു.മാതാവിന്റെ അമ്മയുടെ കൂടെയാണ് കുട്ടികള്‍ താമസം.

ചിറ്റാരിക്കാലില്‍ 16 കാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം:

യുവാവിനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പതിനാറുകാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ബെന്നി എന്നയാള്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പെണ്‍കുട്ടി നടന്നു പോകുന്നതിനിടയില്‍ ഉടുമുണ്ട് പൊക്കികാണിച്ചുവെന്നാണ് പരാതി. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page