മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

കാസര്‍കോട്: മദ്യലഹരിയില്‍ കാറോടിച്ച് അപകടം വരുത്തിവച്ച പൊലീസുകാരനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. തായന്നൂര്‍, എണ്ണപ്പാറ സ്വദേശിയും ബേഡകം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ശ്രീകുമാറി(37)നെതിരെയാണ് അമ്പലത്തറ പൊലീസ് സുമോട്ടോ കേസെടുത്തത്.
ഇന്നലെ (ഞായര്‍) രാത്രി ഒന്‍പതേ മുക്കാല്‍ മണിയോടെ കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയിലെ അട്ടേങ്ങാനത്താണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്ന ശ്രീകുമാര്‍ ഓടിച്ചിരുന്ന കാര്‍ ഏതാനും വാഹനങ്ങളില്‍ ഉരസിയ ശേഷം നിയന്ത്രണം വിട്ട് ബസ് വെയ്റ്റിംഗ് ഷെഡില്‍ ഇടിച്ചു നിന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് അമ്പലത്തറ പൊലീസിനു കൈമാറിയിരുന്നു. തുടര്‍ന്ന് എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസെത്തി കാര്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് കേസെടുത്തത്. സംഭവത്തില്‍ ശ്രീകുമാറിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് അയച്ചതായും സൂചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page