ബേക്കല്‍ പള്ളിക്കരയില്‍ കടലില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: ബേക്കല്‍, പള്ളിക്കരയില്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോട്ടയം, ചങ്ങനാശ്ശേരി സ്വദേശി അപ്പു ടി എബ്രഹാമി(20)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് (തിങ്കള്‍) ഉച്ചയോടെ ചിത്താരി പുഴയില്‍ അഴിമുഖത്തിനു സമീപത്താണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ബേക്കല്‍ തീരദേശ പൊലീസില്‍ അറിയിക്കുകയായിരുന്നു. സുഹൃത്തായ അംഗിതി (20)നെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
ഇന്നലെ (ഞായര്‍) വൈകുന്നേരമാണ് അപ്പു ടി എബ്രഹാമും അംഗിതും മറ്റു രണ്ടു സുഹൃത്തുക്കളും ബേക്കലില്‍ എത്തിയത്. വൈകുന്നേരം അഞ്ചുമണിയോടെ പള്ളിക്കര റെഡ് മൂണ്‍ ബീച്ചില്‍ നിന്നും ഒരു കിലോമീറ്റര്‍ തെക്കു മാറി കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് തീരദേശ പൊലീസും ബേക്കല്‍ പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാത്രിയായതിനാല്‍ തെരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച തെരച്ചില്‍ പുനഃരാരംഭിച്ചതിനു പിന്നാലെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page