കാസര്‍കോടിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാര പ്രതീക്ഷ; ജില്ലയുടെ മന്ത്രി കെഎം ഷാജി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി

കാസര്‍കോട്: കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജ് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി പ്രവര്‍ത്തിക്കുമെന്ന് കെഎം ഷാജി പ്രസ്താവിച്ചു. മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രത്യേക യോഗം ഉടന്‍ വിളിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ മൊത്തത്തിലുള്ള പ്രശ്‌നങ്ങള്‍ ജില്ലയിലെ ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ ജില്ലാതല ജീവനക്കാരുമായി കളക്ടറേറ്റില്‍ അദ്ദേഹം ചര്‍ച്ചചെയ്തു. ജില്ലയുടെ അനിവാര്യമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അതതു വകുപ്പുകളുമായി പ്രത്യേക ചര്‍ച്ച നടത്തും. ഗ്രാമതലങ്ങളില്‍ വികസന സന്തുലിതാവസ്ഥ ഉറപ്പാക്കും. ആരോഗ്യമേഖലയില്‍ ഡോക്ടര്‍മാരുടെയുള്‍പ്പെടേയുള്ള ഒഴിവുകള്‍ നികത്തും. ജില്ലയിലെ ജീവനക്കാരുടെ കുറവ്, ദേശീയപാതാ നിര്‍മ്മാണത്തെ തുടര്‍ന്നുള്ള അപകടങ്ങള്‍, എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രശ്‌നങ്ങള്‍, കടലാക്രമണം, ഗതാഗതകുരുക്ക്, പൈവളിക പൊലീസ് സ്റ്റേഷന്‍, മഞ്ചേശ്വരം മിനി സിവില്‍സ്റ്റേഷന്‍, പ്രത്യേക പി എസ് സി നിയമനം, ഭാഷാന്യൂനപക്ഷ പ്രശ്‌നം, കാസര്‍കോട് നഗര മാസ്റ്റര്‍പ്ലാന്‍, കാസര്‍കോട് വികസന പാക്കേജ് തുടങ്ങീ ജില്ലയിലെ സമഗ്ര വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page