22 കാരിയായ നടി സഞ്ചിത ഉഗാലെ വീട്ടില്‍ മരിച്ച നിലയില്‍

മുംബൈ: 22 കാരിയായ ടിവി താരത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുംകും ഭാഗ്യ, വാഗ്ലേ കി ദുനിയ’ തുടങ്ങിയ ജനപ്രിയ സീരിയലുകളിലൂടെ പ്രശസ്തയായ നടി സഞ്ചിത ഉഗാലെ ആണ് മരിച്ചത്.
മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ നളസോപാരയിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനായി അച്ചോള്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നളസോപാരയിലെ വീട്ടില്‍ മാതാപിതാക്കളും സഹോദരിയും ഒപ്പമുണ്ടായിരുന്നെങ്കിലും, സംഭവം നടന്ന സമയത്ത് അവര്‍ വീട്ടില്‍ തനിച്ചായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബന്ധുക്കളുടെ വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പ്രാഥമിക പരിശോധനയില്‍ വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതായും കുടുംബാംഗങ്ങളുടെയും അടുത്തവരുടെയും മൊഴികള്‍ രേഖപ്പെടുത്തുന്നതായും പൊലീസ് വ്യക്തമാക്കി. ‘കുങ്കും ഭാഗ്യ’ എന്ന ടിവി സീരിയലിലെ ദിയ ടണ്ടന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഉഗാലെ പ്രശസ്തയായത്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിരുന്ന സഞ്ചിതയ്ക്ക് ഒന്നരലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഒരു വീഡിയോ അവര്‍ പോസ്റ്റ് ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page