കാസർകോട് ജില്ലയിലെ വൈദ്യുതി തടസ്സ വിവരങ്ങൾ എസ്‌ എം‌ എസ് വഴി അറിയാം; പദ്ധതിയുമായി കെ എസ് ഇ ബി

കാസർകോട്: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഉണ്ടാകുന്ന വൈദ്യുതി തടസ്സങ്ങൾ, അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ, ഷട്ട് ഡൗൺ തുടങ്ങിയ വിവരങ്ങൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് എസ്‌എം‌എസ് സന്ദേശങ്ങളിലൂടെ ലഭ്യമാകും. കെ.എസ്.ഇ.ബി കാസർകോട് സർക്കിളിന്റെ കീഴിലെ ഉപഭോക്താക്കൾക്കാണ് പദ്ധതി ഒരുക്കുന്നത്. സേവനം ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾ തങ്ങളുടെ വൈദ്യുതി കണക്ഷനുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ കെഎസ്ഇബിയിൽ രജിസ്റ്റർ ചെയ്യണം. കൺസ്യൂമർ നമ്പർ സ്പേസ് നൽകി 9496011431 എന്ന നമ്പറിലേക്ക് എസ്‌എം‌എസ് അയച്ചോ, 9496011912 എന്ന നമ്പറിലേക്ക് വിളിച്ചോ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാം. …

ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: എറണാകുളത്ത് പൊലീസുകാരനെ പട്ടാപ്പകൽ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുനമ്പം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിനു വർഗീസിനെയാണ് ( 43 )മരിച്ച നിലയിൽ കാണപ്പെട്ടത്. പെരുമ്പടന്നയിലെ വീട്ടിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. ഡ്യൂട്ടിയ്ക്കിടെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇയാൾ വീട്ടിലേക്ക് പോയതെന്നു പറയുന്നു. 2 മണിയോടെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മരണ കാരണം അറിവായിട്ടില്ല. മരണത്തെക്കുറിച്ച് ദുരൂഹത ഉയർന്നിട്ടുണ്ട്. പൊലീസ് അന്വേഷിക്കുന്നു.

സൗഹൃദം സ്ഥാപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റില്‍

പാലക്കാട്: സൗഹൃദം സ്ഥാപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാര്‍ഡനില്‍ പ്രിന്‍സി(46)യാണ് പിടിയിലായത്. ലക്കിടി സ്വദേശിയായ മുന്‍ റവന്യൂ ഉദ്യോഗസ്ഥനാണ് സര്‍വീസിലിരിക്കെ തട്ടിപ്പിന് ഇരയായത്. സൗഹൃദത്തിന്റെ പേരില്‍ ഇയാളുടെ പണവും മൊബൈല്‍ ഫോണുകളും അടക്കം പ്രതി കൈക്കലാക്കിയിരുന്നു. ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പണം തട്ടുകയായിരുന്നു. യുവതി നിരവധി പേരെ സമാനമായ തട്ടിപ്പിനിരയാക്കിയെന്നും സൂചനയുണ്ട്. ഇരകളുടെ കൂട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് …

41 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പീഡന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി; 10 പേര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടക ദാവന്‍ഗരയില്‍ 41 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ 10 പേര്‍ അറസ്റ്റില്‍. ബസവപട്ടണ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഗ്രാമത്തില്‍ ജൂണ്‍ 3 ന് വൈകുന്നേരമാണ് സംഭവം നടന്നത്. അന്ന് വൈകുന്നേരം ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതി വീട് വിട്ടിറങ്ങിയിരുന്നു. കരഞ്ഞ് കൊണ്ടുനടന്നു പോകുന്ന യുവതിയെ കണ്ട രണ്ട് യുവാക്കള്‍ വീട്ടിലെത്തിക്കാമെന്ന വാഗ്ദാനം നല്‍കി ആശ്വസിപ്പിച്ചു. തുടര്‍ന്ന് ശീതളപാനിയത്തില്‍ മദ്യം കലര്‍ത്തി യുവതിക്കു നല്‍കി. ബോധരഹിതയായ യുവതിയെ യുവാക്കള്‍ ഗ്രാമത്തിലെ ഒരു ഫാമിലെ കെട്ടിടത്തിലെത്തിച്ചു. തുടര്‍ന്ന് …

പബ്ജി കളിക്കുന്നത് വിലക്കി; പിതാവിനെയും സഹോദരിയെയും 18കാരന്‍ വെട്ടിക്കൊന്നു, മാതാവ് ഗുരുതര നിലയില്‍

മംഗ്‌ളൂരു: പബ്ജി കളിക്കുന്നത് വിലക്കിയ വിരോധത്തിനെത്തുടര്‍ന്ന് 18കാരന്‍ പിതാവിനെയും സഹോദരിയെയും വെട്ടിക്കൊന്നു. മാതാവിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിനുശേഷം ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഉത്തര കര്‍ണാടകയിലെ ഹാസന്‍, കൊപ്പള, അയോധ്യ ഗ്രാമത്തിലാണ് മനസ്സാക്ഷിയെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. വെങ്കിട നായിഡു (50), മകള്‍ പ്രഗതി (19) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വെങ്കിട നായിഡുവിന്റെ ഭാര്യ സൗജന്യ (40) യെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെങ്കിട നായിഡുവിന്റെ മകന്‍ സായി വെങ്കിട്(18) ആണ് ക്രൂരമായ കൊലപാതകം നടത്തിയത്.ഇയാൾ …

മികച്ച ജനസേവകനുള്ള ലീഗ് പുരസ്‌കാരം കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ ഹനീഫ് അറന്തോടിന് കൈമാറി

കാസര്‍കോട്: മധൂര്‍ പഞ്ചായത്ത് മെമ്പര്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഹനീഫ് അറന്തോടിന് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിയ സ്‌നേഹോപഹാരം കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ സമ്മാനിച്ചു.പഞ്ചായത്ത് ലീഗ് സെക്രട്ടറി എം എ മജീദ്, ഇബ്രാഹിം അറന്തോട്, കെഎ കലന്തര്‍, അബൂബക്കര്‍ ഹാജി, ഷംസുദ്ദീന്‍, റസാഖ്, സൈഫുദ്ദീന്‍, സക്കറിയ, ബഷീര്‍ ഫൈസല്‍, ഹസൈനാര്‍ കര്‍ണ്ണൂര്‍, റുമൈസ്, ഫയാസ് നജാദ്, റാസി, അഷ്‌റഫ് ഷമ്മാസ്, അബ്ബാസലി, മജീദ് ചടങ്ങില്‍ പങ്കെടുത്തു.

ബംഗ്ലാദേശ് സ്വദേശിനി കാഞ്ഞങ്ങാട്ട് പിടിയില്‍;സഹായം നൽകിയവർ നിരീക്ഷണത്തിൽ, വിവിധ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

കാസര്‍കോട്: വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് യുവതി കാഞ്ഞങ്ങാട്ട് പൊലീസ് പിടിയിലായി. 35 വയസ്സുകാരിയാണ് പിടിയിലായത്. ബംഗ്ലാദേശില്‍ നിന്നു കൊല്‍ക്കത്തയില്‍ എത്തിയ യുവതി ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും സ്വന്തമാക്കിയ ശേഷമാണ് കേരളത്തില്‍ എത്തിയത്. മലപ്പുറത്തു താമസിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടക്കുന്ന സ്വഭാവക്കാരിയാണ് യുവതി. യുവതി നേരത്തെ പല തവണ സംശയകരമായ സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ എത്തിയിരുന്നു. ഇതേ കുറിച്ച് വിശദമായി അന്വേഷിച്ച പൊലീസ് ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിലാണ് യുവതിയെ ഇന്ന് (ചൊവ്വ) ഉച്ചക്ക് …

ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടി; ഇളനീര്‍ കയറ്റി വന്ന ലോറി നടുറോഡില്‍ തലകീഴായി മറിഞ്ഞു

നീലേശ്വരം: ടയര്‍ പൊട്ടിയതിന് പിന്നാലെ ഇളനീര്‍ കയറ്റി വന്ന ലോറി തല കീഴായി മറിഞ്ഞു. ഓടി കൊണ്ടിരിക്കെയാണ് സംഭവം. ലോറിയുടെ ടയര്‍ പൊട്ടിത്തെറിക്കുകയും നിയന്ത്രണം വിട്ട് നടുറോഡില്‍ തല കീഴായി മറിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ദേശീയ പാതയില്‍ നീലേശ്വരം കരുവാച്ചേരിയിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു ലോറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. ലോറി മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഗതാഗതതടസം ഒഴിവാക്കി. തിരക്കുള്ള സമയമാണ് അപകടമുണ്ടായതെങ്കിലും ആ സമയം റോഡില്‍ മറ്റ് വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല.

ടെറാക്കോട്ടാ വാര്യേഴ്സ്: മണ്ണിൽ തീർത്ത അമരസൈന്യത്തിന്റെ നാട്ടിലേക്കൊരു യാത്ര

കൊടക്കാട് നാരായണൻ ” മണ്ണിനെ രൂപപ്പെടുത്തുന്ന കൈകൾ, ഒരു സംസ്കാരത്തിന്റെ ചരിത്രത്തെയും രൂപപ്പെടുത്തുന്നു.” ഷിയാനിലെ ടെറാക്കോട്ട വാര്യേർസിനേക്കാൾ പഴക്കമുണ്ട് ഈ പഴമാഴിക്ക്. ചൈനയുടെ ചരിത്രത്തിന്റെ ഹൃദയമിടിപ്പ് കേൾക്കണമെങ്കിൽ, ബീജിംഗിനേക്കാൾ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന Xi’an (ഷിയാൻ) നഗരത്തിലേക്ക് യാത്ര ചെയ്യണം. ലോകപ്രശസ്തമായ ടെറാക്കോട്ടാ വാര്യേഴ്സ് അവിടെയാണ് സ്ഥിതിചെയ്യുന്നത്. ചൈനയുടെ ആദ്യ ചക്രവർത്തിയായ Qin Shi Huang ന്റെ ശവകുടീര സമുച്ചയത്തിന്റെ ഭാഗമായ ഈ മൺസൈന്യം മനുഷ്യരാശിയുടെ ഏറ്റവും അത്ഭുതകരമായ പുരാവസ്തു കണ്ടെത്തലുകളിലൊന്നാണ്.പ്രഭാതസൂര്യൻ മൃദുലമായ കിരണങ്ങൾ ഭൂമിയിലേക്ക് ചൊരിയുമ്പോൾ, ഷിയാന്റെ …

ബോവിക്കാനം ടൗണില്‍ തെരുവുനായുടെ വിളയാട്ടം; കടതുറക്കാനെത്തിയ വ്യാപാരിയെയും ടൈലറെയും നായ ആക്രമിച്ചു, മൂന്നുപേര്‍ ആശുപത്രിയില്‍

കാസര്‍കോട്: ബോവിക്കാനം ടൗണില്‍ തെരുവുനായുടെ വിളയാട്ടം. വ്യാപാരിയടക്കം മൂന്നുപേര്‍ക്ക് കടിയേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ടൗണിന് സമീപത്തെ വീടിന് സമീപം നില്‍ക്കുകയായിരുന്ന സിഎച്ച് അബ്ദുള്ള കുഞ്ഞിയെയാണ് നായ ആദ്യം ആക്രമിച്ചത്. പിന്നാലെ കടതുറക്കാനെത്തിയ അച്ച്യുതന്‍ എന്ന വ്യാപാരിയെയും നായ ആക്രമിച്ചു. കാനത്തൂര്‍ റോഡില്‍ കട തുറക്കാനെത്തിയ വനിതാ ടൈലറെയും നായ കടിച്ചു. ഇവരുടെ മുഖത്താണ് കടിയേറ്റത്. മൂന്നുപേരെയും കാസര്‍കോട് ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരെയും ഒരു കറുത്തനായയാണ് കടിച്ചതെന്നും അത് പേപ്പട്ടിയാണെന്നും പറയുന്നു. തിങ്കളാഴ്ച വൈകീട്ട് …

കാലവർഷവും, കടലേറ്റവും:ചേരങ്കൈ കടപ്പുറം ഭയാശങ്കയിൽ

കാസർകോട് :കാലവർഷം ശക്തമായിക്കൊണ്ടി രിക്കെ തീരദേശവാസികൾ ആശങ്കയിലായിരിക്കുന്നു.കടലേറ്റത്തെ ഭയന്ന് ജില്ലയുടെ തീരപ്രദേശങ്ങളിലെ നിരവധി കുടുംബാംഗങ്ങൾ വിഷമിക്കുന്നു. ചേരങ്കൈ കടപ്പുറo പതിറ്റാണ്ടുകളായി കടലാക്രമണത്തെ ഭയന്നു കഴിയുകയാണ്. ഈ കടപ്പുറത്ത് “ജിയോ ബാഗ്” അടുക്കി വെച്ചുള്ള പ്രതിരോധമാണ് പതിവായി നടക്കുന്നതെന്നു പറയുന്നു.എങ്കിലും മഴക്കാലത്ത് തിരമാലകൾ വീടുകളിലേക്ക് അടിച്ചു കയറുന്നുവെന്നു പരാതിയുണ്ട്.ചെറുകിട ജലസേചന വകുപ്പ് കഴിഞ്ഞവർഷം ജില്ലയിലെ തീരദേശ മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളുടെനിർദ്ദേശം സർക്കാറിന് സമർപ്പിച്ചിരുന്നു. തുടർനടപടികൾ ഉണ്ടായില്ല.അതെ സമയം ഉദുമയിലും, തൃക്കണ്ണാടും താൽക്കാലിക നടപടിയെന്ന നിലയിൽ കരിങ്കല്ലുകൾ കൊണ്ട് കടൽ …

കുണ്ടംകുഴിയിൽ ഭയാനക ശബ്ദം; ബന്തടുക്ക – പൊയ്നാച്ചി റോഡിൽ 50 മീറ്റർ ദൂരത്തിൽ വിള്ളൽ

കാസര്‍കോട്: ഉഗ്രശബ്ദത്തോടെ കുണ്ടംകുഴിയില്‍ റോഡ് പിളര്‍ന്നു. ഇന്ന് (ചൊവ്വ) ഉച്ചക്ക് 11 മണിയോടെയാണ് സംഭവം. കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷന്‍ സമീപത്താണ് പൊയിനാച്ചി-ബന്തടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ വിള്ളല്‍ വീണത്. കനത്ത മഴയ്ക്കിടയില്‍ ഉഗ്ര ശബ്ദമുണ്ടാവുകയായിരുന്നുവെന്നു സമീപവാസികള്‍ പറയുന്നു. തൊട്ടുപിന്നാലെ അന്‍പതു മീറ്ററോളം ദൂരത്തില്‍ റോഡ് പിളര്‍ന്ന നിലയിലാണ് കാണപ്പെട്ടത്. വിള്ളലില്‍ കൂടി മഴ വെള്ളം കുത്തിയൊലിക്കുന്നുണ്ട്. കനത്ത ഇടി പതിച്ചാണ് റോഡില്‍ വിള്ളല്‍ വീണതെന്നു സംശയിക്കുന്നു. എന്നാല്‍ മിന്നല്‍ അനുഭവപ്പെട്ടിരുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. ബസ് ഉള്‍പ്പെടെ …

കട്ടിലില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ നാലുവയസുകാരി മരണത്തിന് കീഴടങ്ങി; യുകെയില്‍ മരിച്ച ഹെലന്‍ റോസിന്റെ മൃതദേഹം നാട്ടിലെത്തിക്കും

ലണ്ടന്‍: യുകെയില്‍ കട്ടിലില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ നാലുവയസുകാരി മരണത്തിന് കീഴടങ്ങി.കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകളായ ഹെലന്‍ റോസാണ് ചികില്‍സക്കിടെ മരിച്ചത്. നഴ്‌സറി വിദ്യാര്‍ഥിനി ആയിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് ഹെലന്‍ കട്ടിലില്‍നിന്ന് താഴെ വീണത്. വ്യാഴാഴ്ച രാത്രി മുതല്‍ ചെറിയ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദ്ദി വന്നതോടെയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജിലെ അഡന്‍ബ്രൂക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികില്‍സ …

ഓപ്പറേഷന്‍ തൂഫാന്‍: മഞ്ചേശ്വരത്ത് 2990 പാക്കറ്റ് പാന്‍മസാലയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ് നടത്തിയ പട്രോളിംഗിനിടയില്‍ 2990 പാക്കറ്റ് നിരോധിത പാന്‍ മസാലകളുമായി യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ്, റാസല്‍പൂര്‍ സ്വദേശി ഭരത് സോങ്കരി (30) യെയാണ് മഞ്ചേശ്വരം എസ്‌ഐ ശബരി കൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്.കുഞ്ചത്തൂര്‍ ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്നു എസ്‌ഐ. കുഞ്ചത്തൂരില്‍ എത്തിയപ്പോള്‍ ഒരു ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഷട്ടറിട്ട മുറിയുടെ അകത്ത് പ്ലാസ്റ്റിക് കവറുമായി നില്‍ക്കുകയായിരുന്നു യുവാവ്. പൊലീസ് വാഹനം കണ്ടതോടെ ഇയാള്‍ പരുങ്ങി. സംശയം തോന്നിയ പൊലീസ് …

23 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ 2 അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍: പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് കാസര്‍കോട്ട്

കാസര്‍കോട്: കര്‍ണാടക ബെല്‍ത്തങ്ങാടിയിലെ ഒരു വീട്ടില്‍ കയറി 23.67 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്ത കേസിലെ പ്രതികളെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ബണ്ട്വാള്‍ കോള്‍നാട് സ്വദേശികളും നിലവില്‍ കാസര്‍കോട് താമസിക്കുന്ന ഹമീദ്, ജാബിര്‍ എന്ന ജാബി(38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 5 ന് ഒരു വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് പുഞ്ചലക്കട്ടെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതികളില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെടുത്തു. പ്രതികള്‍ മോഷണത്തിന് ഉപയോഗിച്ച കാറും …

മുടി മുറിക്കാന്‍ എത്തിയ കുട്ടിയെ പീഡിപ്പിച്ച സംഭവം; ചന്തേര മാണിയാട്ട് ബാര്‍ബര്‍ ഷോപ്പിന് നേരെ അക്രമം

കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാണിയാട്ട് മസ്ജിദിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പിന് നേരെ അക്രമം. ഷോപ്പുടമയായ യുവതി നല്‍കിയ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. നിഖില്‍, അനൂപ് കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഞായറാഴ്ച രാത്രി 10 മണിയോടെ ബാര്‍ബര്‍ ഷോപ്പിന്റെ പൂട്ടും ബോര്‍ഡും നശിപ്പിക്കുകയും മറ്റൊരു ബോര്‍ഡ് എടുത്തു കൊണ്ടു പോകുകയും ചെയ്ത് 15000 രൂപയുടെ നഷ്ടം ഉണ്ടായെന്ന് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. കഴിഞ്ഞദിവസം പ്രസ്തുത ബാര്‍ബര്‍ ഷോപ്പില്‍ …

ബന്തടുക്ക, മാരിപ്പടുപ്പില്‍ റബ്ബര്‍ തോട്ടത്തില്‍ പുള്ളിമുറി; അരലക്ഷം രൂപയുമായി 6 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്തടുക്ക, മാരിപ്പടുപ്പില്‍ റബ്ബര്‍ തോട്ടത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി മറച്ച് നടത്തിയിരുന്ന ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 49,740 രൂപയുമായി ആറു പേര്‍ അറസ്റ്റില്‍. ബന്തടുക്ക, ചിക്കണ്ടമൂല, കോട്ടപ്പദവില്‍ ഹൗസില്‍ കെ ജി അനില്‍ കുമാര്‍ (50), പനത്തടി, ചെറുപനത്തടി മലാംക്കുണ്ട്, അരിമണല്‍ ഹൗസിലെ എ ബി റോയി (50), ചെറുപനത്തടി, സെന്റ് മേരീസ് കോളേജിന് സമീപത്തെ പൂക്കമ്പെ ഹൗസിലെ പി എം ഷിബു (54), കരിവേടകം, മാരിപ്പടുപ്പ്, കുന്നേല്‍ …

അഡൂരില്‍ വയോധിക ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: വയോധികയെ വീട്ടിനു സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, മണിയൂര്‍, ചര്‍ളക്കൈയിലെ പരേതനായ മഹാലിംഗ നായികിന്റെ ഭാര്യ സി പാര്‍വ്വതി (80)യാണ് മരിച്ചത്. ഇന്നലെ (തിങ്കളാഴ്ച) രാവിലെ പത്തു മണിക്കും ഉച്ചയ്ക്ക് 12 മണിക്കും ഇടയിലുള്ള സമയത്ത് വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് തൂങ്ങിയതെന്നു സംശയിക്കുന്നു. ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു …