ഓപ്പറേഷന്‍ തൂഫാന്‍: മഞ്ചേശ്വരത്ത് 2990 പാക്കറ്റ് പാന്‍മസാലയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ് നടത്തിയ പട്രോളിംഗിനിടയില്‍ 2990 പാക്കറ്റ് നിരോധിത പാന്‍ മസാലകളുമായി യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ്, റാസല്‍പൂര്‍ സ്വദേശി ഭരത് സോങ്കരി (30) യെയാണ് മഞ്ചേശ്വരം എസ്‌ഐ ശബരി കൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്.
കുഞ്ചത്തൂര്‍ ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്നു എസ്‌ഐ. കുഞ്ചത്തൂരില്‍ എത്തിയപ്പോള്‍ ഒരു ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഷട്ടറിട്ട മുറിയുടെ അകത്ത് പ്ലാസ്റ്റിക് കവറുമായി നില്‍ക്കുകയായിരുന്നു യുവാവ്. പൊലീസ് വാഹനം കണ്ടതോടെ ഇയാള്‍ പരുങ്ങി. സംശയം തോന്നിയ പൊലീസ് അരികിലെത്തി കവർ പരിശോധിച്ചപ്പോഴാണ് വിവിധ പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page