കാസർകോട് ജില്ലയിലെ വൈദ്യുതി തടസ്സ വിവരങ്ങൾ എസ്‌ എം‌ എസ് വഴി അറിയാം; പദ്ധതിയുമായി കെ എസ് ഇ ബി

കാസർകോട്: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഉണ്ടാകുന്ന വൈദ്യുതി തടസ്സങ്ങൾ, അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ, ഷട്ട് ഡൗൺ തുടങ്ങിയ വിവരങ്ങൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് എസ്‌എം‌എസ് സന്ദേശങ്ങളിലൂടെ ലഭ്യമാകും. കെ.എസ്.ഇ.ബി കാസർകോട് സർക്കിളിന്റെ കീഴിലെ ഉപഭോക്താക്കൾക്കാണ് പദ്ധതി ഒരുക്കുന്നത്. സേവനം ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾ തങ്ങളുടെ വൈദ്യുതി കണക്ഷനുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ കെഎസ്ഇബിയിൽ രജിസ്റ്റർ ചെയ്യണം. കൺസ്യൂമർ നമ്പർ സ്പേസ് നൽകി 9496011431 എന്ന നമ്പറിലേക്ക് എസ്‌എം‌എസ് അയച്ചോ, 9496011912 എന്ന നമ്പറിലേക്ക് വിളിച്ചോ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാം. കൂടാതെ 1912 എന്ന കെഎസ്ഇബി ടോൾഫ്രീ നമ്പറിലേക്കോ സമീപത്തെ സെക്ഷൻ ഓഫീസിലേക്കോ നേരിട്ട് ബന്ധപ്പെട്ടും രജിസ്ട്രേഷൻ പൂർത്തിയാക്കാം. വാട്ട്‌സ്ആപ്പ് നമ്പറായ 9496001912 ലേക്കും വിവരങ്ങൾ അയച്ച് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ടെന്നു ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page