കാലവർഷവും, കടലേറ്റവും:ചേരങ്കൈ കടപ്പുറം ഭയാശങ്കയിൽ

കാസർകോട് :കാലവർഷം ശക്തമായിക്കൊണ്ടി രിക്കെ തീരദേശവാസികൾ ആശങ്കയിലായിരിക്കുന്നു.കടലേറ്റത്തെ ഭയന്ന് ജില്ലയുടെ തീരപ്രദേശങ്ങളിലെ നിരവധി കുടുംബാംഗങ്ങൾ വിഷമിക്കുന്നു. ചേരങ്കൈ കടപ്പുറo പതിറ്റാണ്ടുകളായി കടലാക്രമണത്തെ ഭയന്നു കഴിയുകയാണ്.

ഈ കടപ്പുറത്ത് “ജിയോ ബാഗ്” അടുക്കി വെച്ചുള്ള പ്രതിരോധമാണ് പതിവായി നടക്കുന്നതെന്നു പറയുന്നു.എങ്കിലും മഴക്കാലത്ത് തിരമാലകൾ വീടുകളിലേക്ക് അടിച്ചു കയറുന്നുവെന്നു പരാതിയുണ്ട്.
ചെറുകിട ജലസേചന വകുപ്പ് കഴിഞ്ഞവർഷം ജില്ലയിലെ തീരദേശ മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളുടെനിർദ്ദേശം സർക്കാറിന് സമർപ്പിച്ചിരുന്നു. തുടർനടപടികൾ ഉണ്ടായില്ല.അതെ സമയം ഉദുമയിലും, തൃക്കണ്ണാടും താൽക്കാലിക നടപടിയെന്ന നിലയിൽ കരിങ്കല്ലുകൾ കൊണ്ട് കടൽ ഭിത്തി നിർമ്മിക്കാൻ നടത്തിയ നീക്കം പ്രതിസന്ധിയിലായിരിക്കുകയാണ്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page